വനിതാ വിഭാഗം സംസ്ഥാന ബാസ്ക്കറ്റ് ബോളില്‍ തിരുവനന്തപുരം, കൊല്ലം ടീമുകള്‍ സെമിയില്‍ കടന്നു. ഗ്രൂപ്പ് എ യിലെ മത്സരങ്ങളില്‍ ഒന്നാം സ്ഥാനക്കാരായിട്ട് തിരുവനന്തപുരം കടന്നപ്പോള്‍ ഗ്രൂപ്പ് ബിയില്‍ ചാമ്പ്യന്‍മാരായിട്ടാണ് കൊല്ലം സെമിയില്‍ പ്രവേശിച്ചത്.
വ്യാഴാഴ്ച നടന്ന മത്സരത്തില്‍ തിരുവനന്തപുരം കോട്ടയത്തെ 80-64 നു പരാജയപ്പെടുത്തിയപ്പോള്‍ കൊല്ലത്തിന്‍റെ ജയം മലപ്പുറം വരാതിരുന്നതിനെ തുടര്‍ന്നായിരുന്നു. ഗ്രൂപ്പ് ബിയില്‍ കൊല്ലം ഒന്നാം സ്ഥാനക്കാരായി.
പുരുഷ വിഭാഗത്തില്‍ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, ആലപ്പുഴ ടീമുകള്‍ വിജയം നേടി. തിരുവനന്തപുരം തൃശൂരിനെ 81-71 നു പരാജയപ്പെടുത്തി. പത്തനം തിട്ട 76-58 നു തോല്‍പ്പിച്ചത് കണ്ണൂരിനെയായിരുന്നു.
ഇടുക്കി 61-57 നു കോഴിക്കോടിനെ വീഴ്ത്തിയപ്പോള്‍ മലപ്പുറം കോട്ടയത്തെ 65- 54 നും കാസര്‍ഗോഡ് 54-27 ന് ആലപ്പുഴയേയും പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തില്‍ ആലപ്പുഴ കൊല്ലത്തെ അഞ്ചിനെതിരെ 21 നു തോല്‍പ്പിച്ചു.
|