ലോകകപ്പ് തിരിച്ചു പിടിക്കാമെന്ന ഇംഗ്ലണ്ടിന്‍റെ സ്വപ്‌നങ്ങള്‍ക്കു മേല്‍ കടന്നു കയറിയ ദക്ഷിണാഫ്രിക്ക റഗ്‌ബി ലോകകപ്പ് കിരീടം സ്വന്തമാക്കി. ഫൈനലില്‍ 15-9 നാണ് ദക്ഷിണാഫ്രിക്ക എതിരാളികളെ വീഴ്ത്തിയത്.
തുടര്‍ച്ചയായി രണ്ടാം തവണയും കിരീടം നേടുന്ന ദക്ഷിണാഫ്രിക്ക പകുതി സമയത്തു തന്നെ 9-3 നു മുന്നിലായിരുന്നു. ഇവര്‍ തമ്മില്‍ നടന്ന ഗ്രൂപ്പ് മത്സരത്തിലും ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു.
സ്കോറിംഗെല്ലാം പെനാല്‍റ്റിയിലൂടെ വന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കായി നാലെണ്ണം പേഴ്‌സി മോണ്ട് ഗോമറി വിജയകരമായി നേടിയപ്പോള്‍ ലോംഗ് റേഞ്ച് സ്പെഷ്യലിസ്റ്റായ ഫ്രാങ്കോയിസ് സ്റ്റെയ്‌നും ഒരെണ്ണം നേടി. 2003 സിഡ്നി ഫൈനലിലെ ഇംഗ്ലണ്ടിന്‍റെ സൂപ്പര്‍ താരം ജോണി വില്‍ക്കിന്‍സണ്‍ രണ്ട് പെനാല്‍റ്റി നേടി.
ടൂര്‍ണമെന്‍റില്‍ ഇതുവരെ പരാജയമറിയാത്ത ദക്ഷിണാഫ്രിക്ക ആറു ജയവുമായി 44 പോയിന്‍റ് നേടിയാണ് ഫൈനലില്‍ കടന്നത്. 36 ദിവസം മുമ്പ് ഗ്രൂപ്പ് മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ 36-0 നു പരാജയപ്പെടുത്തിയിരുന്നു. ഇതിനു മുമ്പ് 1995 ല്‍ ദക്ഷിണാഫ്രിക്ക ചാമ്പ്യന്‍മാരായിട്ടുണ്ട്
|