പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ഫോര്‍മുല വണ്‍ ക്ലൈമാക്‍സിലേക്ക്
formula one
FILEFILE

ബ്രസീലിയന്‍ ഗ്രാന്‍ പ്രീയില്‍ നടക്കുന്ന മത്സരത്തോടെ ഫോര്‍മുല വണ്‍ ഡ്രൈവേഴ്‌സ് കിരീടത്തിന്‍റെ ക്ലൈമാക്‍സിലേക്ക് എത്തും. ബ്രിട്ടീഷ് ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടണ്‍, സ്പാനിഷ് ഡ്രൈവര്‍ ഫെര്‍ണാണ്ടോ അലോണ്‍സോ, ഫിന്‍‌ലാന്‍ഡുകാരന്‍ കിമി റൈക്കോണന്‍ എന്നിവരാണ് മത്സരിക്കുന്നത്.

107, 103, 100 എന്നിങ്ങനെ പോയിന്‍റു ക്രമത്തില്‍ നില്‍ക്കുന്ന ഇവരില്‍ കിരീടം ചൂടാനുള്ള കൂടുതല്‍ സാധ്യത ഹാമില്‍ട്ടണു തന്നെയാണ്. ഒന്നാം സ്ഥാനത്തോ രണ്ടാം സ്ഥാനത്തോ എത്തിയാല്‍ ഹാമില്‍ട്ടണ് കിരീടം ചൂടാനാകും. മറ്റു രണ്ട് എതിരാളികള്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തുന്നില്ല എങ്കില്‍ ഒന്നാം സ്ഥാനം കൂടാതെ തന്നെ ഹാമില്‍ട്ടണു കിരീടം നേടാം.

അലോന്‍സോയ്‌ക്ക് ഒന്നാമതോ രണ്ടാമതോ എത്തുകയും ഹാമില്‍ട്ടണ്‍ മൂന്നാം സ്ഥാനത്തോ അതിനപ്പുറമോ ആകുകയും ചെയ്‌‌താലേ സ്ഥാനം ഉറപ്പിക്കാനാകൂ. മൂന്നാം സ്ഥാ‍നക്കാരനായ രൈക്കോണന് ഒന്നാം സ്ഥാനക്കാരനാകാനുള്ള സാധ്യത തീര്‍ത്തും വിരളമാണെങ്കിലും എതിരാളികള്‍ ഒട്ടേറെ പിന്നിലും റേസില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്‌‌താല്‍ മാത്രമേ റൈക്കോണനു കിരീടം നേടാനാകൂ.

തുടര്‍ച്ചയായി രണ്ട് തവണ ചാമ്പ്യനായ അലോന്‍സോ മൂന്നാം കിരീടമാണ് ലക്‍ഷ്യമിടുന്നത്. ഹാമില്‍ട്ടണാകട്ടെ കിരീടം നേടിയാല്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ കിരീടം നേടിയയാള്‍ എഫ് വന്‍ ചാമ്പ്യന്‍ഷിപ്പ് നേടുന്ന പ്രായം കുറഞ്ഞ താരം ആദ്യ കറുത്ത വംശജന്‍ എന്നീ പ്രസിദ്ധികളാണ് വന്നു ചേരുക.

സാവോ പോളോയില്‍ നടന്ന ആദ്യ പരിശീലന മത്സരത്തില്‍ റൈക്കോണനാണ് ഒന്നാം സ്ഥാനത്തെത്തിയത്. കനത്ത മഴയില്‍ കുതിര്‍ന്ന മത്സരത്തില്‍ അലോന്‍സോയേയും ഹാമില്‍ട്ടണേയും റൈക്കോണന്‍ പിന്നിലാക്കുകയായിരുന്നു. അതെ സമയം രണ്ടാം പരിശീലന മത്സരത്തില്‍ ഹാമില്‍ട്ടണ്‍ വിജയം നേടി. രണ്ടാമത് അലോന്‍സോയും മൂന്നാമത് റൈക്കോണനുമെത്തി. ഇന്നാണ് പോള്‍ പൊസിഷന്‍ മത്സരങ്ങള്‍
കൂടുതല്‍
മാസ്റ്റേഴ്‌സ്: നദാല്‍ വീണു
ഫെഡറര്‍,നദാല്‍ ക്വാര്‍ട്ടറില്‍
അലോണ്‍സോയുടെ കണ്ണ് ചാമ്പ്യന്‍ഷിപ്പില്‍
തെറ്റുകള്‍ ആവര്‍ത്തിക്കില്ല: ഹാമില്‍ട്ടണ്‍
റാഫേല്‍ നദാലിനു ജയം
സറീന സൂറിച്ചില്‍ നിന്നും പിന്‍‌മാറി