വ്യാഴാഴ്ച ബ്രിട്ടീഷ് താരം ആന്‍ഡി മുറേയ്-ക്ക് എതിരെ പുറത്തെടുത്ത മികവ് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കാന്‍ ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാലിനു കഴിഞ്ഞില്ല. സ്വന്തം കാണികളുടെ മുന്നില്‍ നടന്ന മാഡ്രിഡ് മാസ്റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്‍റില്‍ നിന്നും രണ്ടാം നമ്പര്‍ ക്വാര്‍ട്ടറില്‍ പുറത്തായി.
മത്സരത്തില്‍ 6-1, 6-2 നു ഡേവിഡ് നല്‍ബന്ധിയാനോടാണ് രണ്ടാം നമ്പര്‍ താരത്തിനു പരാജയം നേരിട്ടത്. സെമിയില്‍ അര്‍ജന്‍റീന താരം ഡേവിഡ് നല്‍ബന്ധിയാന്‍ മൂന്നാം നമ്പര്‍ താരം നോവാക്ക് ജോക്കോവിക്കിനെ നേരിടും.
വെള്ളിയാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ സെര്‍ബിയന്‍ താരം ജോക്കോവിക്ക് 7-6, 6-2 നു ക്രൊയേഷ്യന്‍ താരം മരിയോ ആന്‍സിക്കിനെയാണ് പരാജയപ്പെടുത്തിയത്. സെമിയില്‍ കടന്ന ലോക ഒന്നാം നമ്പര്‍ റോജര്‍ ഫെഡററിനു എതിരാളി നിക്കോളാസ് കൈഫറാണ് നേരിടുക.
സ്പാനിഷ് താരം ഫെലിസിയാനോ ലോപ്പസിനെയാണ് 7-6, 6-4 നു ഫെഡറര്‍ മറിച്ചത്. ജര്‍മ്മന്‍ താരം നിക്കോളാസ് കൈഫര്‍ അഞ്ചാം സീഡ് ഫെര്‍ണാണ്ടോ ഗോണ്‍സാല്‍വസിനെ 7-6, 6-2 നു പരാജയപ്പെടുത്തി.
|