പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ഫെഡറര്‍,നദാല്‍ ക്വാര്‍ട്ടറില്‍
roger federar
FILEFILE

മാസ്റ്റേഴ്സ് ടെന്നീസ് ടൂര്‍ണ്ണമെന്‍റില്‍ ലോക രണ്ടാം നമ്പര്‍ താരം റഫേല്‍ നദാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തി.ബ്രിട്ടീഷ് താരം ആ‍ന്‍ഡി മുറേയെ വാശിയേറിയ മത്സരത്തില്‍ കീഴടക്കിയാണ് നദാല്‍ ക്വാര്‍ട്ടറില്‍ കടന്നത്.

തുല്യ ശക്തികള്‍ തമ്മിലുള്ള ഇഞ്ചോടിഞ്ച്ച് പോരായിരുന്നു നദാല്‍-മുറേ മത്സരം. മികച്ച സേര്‍വ്വുകളിലൂടെ മുറേ ആദ്യം മുന്‍തുക്കം നേടിയെങ്കിലും അഞ്ച് ബ്രേക്ക് പോയിന്‍റ് ബ്രിട്ടീഷ് താരം നഷടപ്പെടുത്തിയത് നദാലിന്‍റെ ആത്മവിശ്വാസം വളര്‍ത്തുകയായിരുന്നു. രണ്ടാം സെറ്റില്‍ 4-2 എന്ന നിലയില്‍ മുന്നിട്ടു നിന്ന മുറയെയാണ് ഒടുവില്‍ 7-6 6-4 എന്ന സ്കോറിന് നദാല്‍ കീഴടക്കിയത്.

നാട്ടുകാരനായ യുവാന്‍ മാര്‍ട്ടിന്‍ ദെ പൊത്രോയെ 6-2,6-4 എന്ന സ്കോറിന് കീഴടക്കി അവസാന എട്ടില്‍ സ്ഥാനം നേടിയ അര്‍ജന്‍റീനിയന്‍ താരം ഡേവിഡ് നാല്‍ബാന്‍ഡിയനെയാണ് നദാല്‍ ക്വാര്‍ട്ടറില്‍ നേരിടുക.നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ റോജര്‍ ഫെഡററും ക്വാര്‍ട്ടറില്‍ എത്തിയിട്ടുണ്ട്. അര്‍ജന്‍റീനയുടെ ഗില്ലെര്‍മൊ കനാസിനെ 6-0,6-3 എന്ന സ്കോറിന് തകര്‍ത്താണ് ഫെഡറര്‍ ക്വാര്‍ട്ടറില്‍ എത്തിയത്.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ടൂര്‍ണ്ണമെന്‍റിലെത്തിയ സ്പാനിഷ് താരം ഫെലിസിയാനൊ ലോപ്പസിനെയാണ് ക്വാര്‍ട്ടറില്‍ ഫെഡറര്‍ നേരിടുക.ഓസ്ട്രിയയുടെ സ്റ്റെഫാന്‍ കുബെക്കിനെ കീഴടക്കിയാണ് ലോപ്പസ് ക്വാര്‍ട്ടറില്‍ കടന്നത്.

നോവാക്ക് യാക്കോവിക്ക്, ഫെര്‍ണാണ്ടോ ഗോണ്‍സാലസ്, മാരിയൊ ആന്‍സിക്ക്, നിക്കോളാസ് കീഫെര്‍ എന്നിവരാണ് ക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പിച്ച മറ്റു താരങ്ങള്‍.
കൂടുതല്‍
അലോണ്‍സോ കണ്ണ് ചാമ്പ്യന്‍ഷിപ്പില്‍
തെറ്റുകള്‍ ആവര്‍ത്തിക്കില്ല: ഹാമില്‍ട്ടണ്‍
റാഫേല്‍ നദാലിനു ജയം
സറീന സൂറിച്ചില്‍ നിന്നും പിന്‍‌മാറി
ഫെഡറര്‍ വിജയ വഴിയില്‍
ഫെരാരി മാസയുടെ കരാര്‍ നീട്ടി