പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
അലോണ്‍സോയുടെ കണ്ണ് ചാമ്പ്യന്‍ഷിപ്പില്‍
alonso
FILEFILE

ഫോര്‍മുല വണ്‍ ചാമ്പ്യന്‍‌ഷിപ്പില്‍ അവസാന റെസിനായി ഒരുങ്ങുകയാണ് എഫ് വണ്‍ ലോക ചാമ്പ്യന്‍ ഫെര്‍ണാണ്ടോ അലോണ്‍സോ. തുടര്‍ച്ചയായി മൂന്നാം കിരീടം തേടുന്ന അലോണ്‍സോയ്‌ക്കറിയാം കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ ഏറ്റവുമധികം എതിര്‍പ്പു നേരിടേണ്ടി വരിക സ്വന്തം ടീമംഗം ലൂയിസ് ഹാമില്‍ട്ടണില്‍ നിന്നു തന്നെയായിരുക്കുമെന്ന്.

ഞായറാഴ്ച സാവോ പോളോയില്‍ നടക്കുന്ന എഫ് വണ്‍ റേസോടു കൂടി ഈ സീസണ്‍ അവസാനിക്കാനിരിക്കെ അലോണ്‍സോ മക്‍ലാറനിലെ സഹ താരമാ‍യ ഹാമില്‍ട്ടണേക്കാള്‍ നാലു പോയിന്‍റു പിന്നിലാണ്. എന്നാല്‍ റേസില്‍ ഒന്നാമതെത്തിയാല്‍ മാത്രമേ അലോണ്‍സോയ്‌ക്ക് കിരീടം നിലനിര്‍ത്താനാകൂ.

2005 ലെയും 2006 ലെയും സീസണുകളില്‍ ഒന്നാം സ്ഥാനക്കാരനായിരുന്ന അലോന്‍സോ തുടക്കം മുതല്‍ പോയിന്‍റു നിലനിര്‍ത്തിയാണ് ചാമ്പ്യന്‍ പദവിയിലെത്തിയത്. മാത്രമല്ല ഈ രണ്ടു തവണ നടന്ന ബ്രസീലിയന്‍ ഗ്രാന്‍ഡ് പ്രീയിലും വിജയം അലോന്‍സോയ്‌ക്കായിരുന്നു. അവസരം കിട്ടിയാല്‍ ഒന്നാമതെത്തുമെന്നും അതിനുള്ള റിസ്ക്ക് ഏറ്റെടുക്കുമെന്നും അലോണ്‍സോ വ്യക്തമാക്കുന്നു.

ഈ സീസണിലെ 16 റേസുകളില്‍ 12 എണ്ണത്തിലും ജയിച്ച ഹാമില്‍ട്ടണ്‍ ചാമ്പ്യന്‍ഷിപ്പ് ഉയര്‍ത്താമെന്ന ഘട്ടത്തിലാണ്. ബ്രസീലിയന്‍ ഗ്രാന്‍പ്രീയില്‍ ജയിക്കുന്നതിനൊപ്പം ഹാമില്‍ട്ടണ്‍ മൂന്നാമതോ അതുനി ശേഷമോ ആയ സ്ഥാനത്ത് എത്തിയെങ്കില്‍ മാത്രമേ അലോന്‍സോയ്‌ക്ക് സാധ്യതയുള്ളൂ. ഒന്നാം സ്ഥാനത്തെത്തുന്ന താരത്തിന് പത്ത് പോയിന്‍റു ലഭിക്കും രണ്ടാമതും മൂന്നാമതു എത്തുന്നവര്‍ക്ക് യഥാക്രമം 8-6-5-4-3-2-1 എന്നിങ്ങനെയാണ് പോയിന്‍റു ലഭിക്കുക.
കൂടുതല്‍
തെറ്റുകള്‍ ആവര്‍ത്തിക്കില്ല: ഹാമില്‍ട്ടണ്‍
റാഫേല്‍ നദാലിനു ജയം
സറീന സൂറിച്ചില്‍ നിന്നും പിന്‍‌മാറി
ഫെഡറര്‍ വിജയ വഴിയില്‍
ഫെരാരി മാസയുടെ കരാര്‍ നീട്ടി
ബീജിംഗ് ലക്‍ഷ്യമാക്കി ഇന്ത്യന്‍ ഹോക്കി ടീം