പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
തെറ്റുകള്‍ ആവര്‍ത്തിക്കില്ല: ഹാമില്‍ട്ടണ്‍
maclaran
FILEFILE
ലോക ചാമ്പ്യന്‍ പദവി തൊട്ടടുത്തു തന്നെ നില്‍ക്കുമ്പോള്‍ മക്‍ലാറന്‍ ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടണു ആത്‌മ വിശ്വാസം കൂടുന്നു. ഞായറാഴ്ച സീസണിലെ അവസാന ഫോര്‍മുല വണ്‍ ഗ്രാന്‍ പ്രീ മത്സരത്തില്‍ പിഴവുകള്‍ ആവര്‍ത്തിക്കില്ല എന്ന വിശ്വാസത്തിലാണ് ലൂയിസ് ഹാമില്‍ട്ടണ്‍.

മക്‍ലാറനില്‍ സ്വന്തം ടീമംഗം സ്പീനിഷ് ഡ്രൈവര്‍ ഫെര്‍ണാണ്ടോ അലോണ്‍സോയുമായി നാലു പോയിന്‍റു മാത്രം വ്യത്യാസത്തില്‍ നില്‍ക്കേ ഒന്നാം സ്ഥാനം ഹാമില്‍ട്ടണ് കയ്യെത്തും ദൂരെയാണ്.

ചൈനാ ഗ്രാന്‍ പ്രീ ഒരു പാഠമാണെന്നും അതേ പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കുമെന്നും ഹാമില്‍ട്ടണ്‍ വ്യക്തമാക്കുന്നു. ഷംഗ്‌ഹായിയില്‍ നിന്നും പ്പോരുന്നതിനു മുമ്പ് തന്നെ നിരാശയില്‍ നിന്നും കരകയറിയ ഹാമില്‍ട്ടന്‍റെ മുഴുവന്‍ ശ്രദ്ധയും ഇനി ബ്രസീല്‍ ഗ്രാന്‍ പ്രീയിലാണ്.

ഗ്രാന്‍ പ്രീ മത്സരങ്ങളെ ഒരു വെല്ലുവിളിയായി കരുതുന്ന താന്‍ ട്രാക്കിലേക്ക് എത്തുമ്പോള്‍ എഞ്ചിനീര്‍മാരുമായി സാഹചര്യത്തെക്കുറിച്ച് നന്നായി പഠിക്കുകയും കാര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുന്നതിലൂടെയാണ് മികച്ച ഡ്രൈവ് സാധ്യമാകുന്നതെന്നും ഹാമില്‍ട്ടണ്‍ പറയുന്നു.

ഗ്രാന്‍ പ്രീയിലെ അവസാന റേസായ ബ്രസീലിയന്‍ ഗ്രാന്‍പ്രീയില്‍ രണ്ടാം സ്ഥാനത്ത് എത്തിയാല്‍ പോലും ഹാമില്‍ട്ടണ് ഡ്രൈവേഴ്‌ചാമ്പ്യന്‍ഷിപ്പില്‍ ഈ സീസണീലെ ചാമ്പ്യനാകും.

ടീമംഗം അലോണ്‍സോ മൂന്നാം കിരീടമാണ് ലക്‍ഷ്യമിടുന്നത്. ഹാമില്‍ട്ടണ്‍ ചാമ്പ്യനായാല്‍ അരങ്ങേറ്റ സീസണില്‍ തന്നെ ലോക കിരീടം നേടുന്നയാള്‍, ആദ്യ കറുത്ത വംശജന്‍, പ്രായം കുറഞ്ഞ താരം എന്നിങ്ങനെ എഫ് വണ്‍ ചരിത്രത്തിലേക്കാണ് നടന്നു കയറുക. എതിരാളിയായ ഫെരാരിയുടെ കിമി റൈകോണന്‍ ഏഴു പോയിന്‍റു മാത്രം അകലത്തിലാണ്.
കൂടുതല്‍
റാഫേല്‍ നദാലിനു ജയം
സറീന സൂറിച്ചില്‍ നിന്നും പിന്‍‌മാറി
ഫെഡറര്‍ വിജയ വഴിയില്‍
ഫെരാരി മാസയുടെ കരാര്‍ നീട്ടി
ബീജിംഗ് ലക്‍ഷ്യമാക്കി ഇന്ത്യന്‍ ഹോക്കി ടീം
സാനിയ മുപ്പതാം സ്ഥാനത്ത്