റഗ്‌ബി യൂണിയന്‍ ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ നേരിടും. ശനിയാഴ്ച നടന്ന സെമിയില്‍ അര്‍ജന്‍റീനയെ 37-13 നു കീഴടക്കിയാണ് ദക്ഷിണാഫ്രിക്ക ഫൈനലിലേക്ക് കടന്നത്. ഒരേ ഗ്രൂപ്പില്‍ ആദ്യ മത്സരരിച്ച ഇരു ടീമുകളും തമ്മില്‍ രണ്ടാമത്തെ മത്സരത്തിലേക്കാണ് സമീപിക്കുന്നത്.
ഒന്നാം പകുതിയില്‍ തന്നെ 24-6 നു ദക്ഷിണാഫ്രിക്ക മുന്നിലായിരുന്നു. ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഡുപ്രീസ്, ഹബാന, റോസോ എന്നിവരായിരുന്നു ഒന്നാം പകുതിയില്‍ ദക്ഷിണാഫ്രിക്കയുടെ സ്കോറര്‍മാര്‍. നേരത്തേ ഒന്നാം സെമി ഫൈനലില്‍ ഫ്രാന്‍സിനെ മറികടന്ന് ഇംഗ്ലണ്ട് ഫൈനലില്‍ എത്തിയിരുന്നു.
ആതിഥേയരായ ഫ്രാന്‍സിനെതിരെ 28-10 എന്ന സ്‌കോറിനായിരുന്നു ഇംഗ്ലീഷ് ടീമിന്‍റെ സെമി ഫൈനല്‍ ജയം. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഇംഗ്ലണ്ട് ഫൈനല്‍ കളിക്കാനൊരുങ്ങുന്നത്. ഗോള്‍ കിക്കറായ ജോണി വില്‍ക്കിന്‍സണ്‍ ഇല്ലാതെയാണ് ഇംഗ്ലണ്ട് അവസാന രണ്ട് മത്സരങ്ങളും വിജയം നേടിയത്. മസിലിനേറ്റ പരുക്കു മൂലം ജോണി ബഞ്ചിലായിരുന്നു.
ഫൈനല്‍ കളിക്കാനിറങ്ങുന്ന ഇംഗ്ലണ്ടിനെ ഭയപ്പെടുത്തുന്നത് പൂള്‍ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോടേറ്റ പരാജയമാണ്. ഗ്രൂപ്പ് മത്സരങ്ങളില്‍ നാലാഴ്ച മുമ്പ് ഇരു ടീമുകളും ഏറ്റു മുട്ടിയപ്പോള്‍ ദക്ഷിണാഫ്രിക്ക 36-0 ന് ഇംഗ്ലണ്ടിനെ മുക്കുകയായിരുന്നു. ഗ്രൂപ്പ് മത്സരം ഞങ്ങള്‍ കാര്യമാക്കുന്നില്ലെന്നാണ് പരിശീലകന്‍ ജാക്ക് വൈറ്റിന്‍റെ അഭിപ്രായം.
|