പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ബാങ്കോക്ക്: വീനസ് മുന്നോട്ട്
venus
FILEFILE

ജപ്പാന്‍ ഓപ്പണ്‍ ഫൈനലിലെ അപ്രതീക്ഷിത തിരിച്ചടി മറന്ന് കളത്തിലിറങ്ങിയ വിംബള്‍ഡന്‍ ചാമ്പ്യന്‍ വീനസ് വില്യംസ് ഉജ്ജ്വല വിജയത്തോടെ ബാങ്കോക്ക് ഓപ്പണില്‍ രണ്ടാം റൌണ്ടില്‍ കടന്നു. ഡെന്‍മാര്‍ക്കിന്‍റെ യുവതാരം കരോലിന്‍ വോസ്നിയാക്കിയെ ഏകപക്ഷീയമായി കീഴടക്കിയാണ് അമേരിക്കന്‍ താരം രണ്ടാം റൌണ്ടിലെത്തിയത്.

ബുധനാഴ്ച ആരംഭിച്ച മത്സരം മഴ കാരണം ഇടയ്ക്ക് നിര്‍ത്തി വെയ്ക്കുകയായിരുന്നു. രണ്ടാം സെറ്റ് നടക്കുമ്പോഴാണ് കളി നിര്‍ത്തി വെച്ചത് ഈ ഘട്ടത്തില്‍ 6-2,4-1 എന്ന നിലയില്‍ വീനസ് മുന്നിട്ട് നില്‍ക്കുകയായിരുന്നു. വ്യാഴാഴ്ച കളി പുനരാരംഭിച്ച ശേഷം കരോലിന്‍ ഒരു ഗെയിം കൂടി നേടിയെങ്കിലും രണ്ട് ഗെയിമുകള്‍ വിജയിച്ച വീനസ് സെറ്റും മത്സരവും സ്വന്തമാക്കുകയായിരുന്നു.

വീനസിന്‍റെ കരുത്ത് കണ്ട് മത്സരത്തില്‍ 6-2, 6-2 എന്ന സ്കോറിനാണ് ഡെന്‍മാര്‍ക്ക് താരം കീഴടങ്ങിയത്. ജപ്പാന്‍ ഓപ്പണ്‍ സെമിയിലും വീനസിന് മുന്നില്‍ കാരൊലിന്‍ കീഴടങ്ങിയിരുന്നു.ആറ് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ ചൂടിയിട്ടുള്ള വീനസ് അടുത്ത റൌണ്ടില്‍ ചൈനീസ് താരം ടാമറിന്‍ തനാസുഗാനിനെയാണ് നേരിടുക
കൂടുതല്‍
രണ്ടു പേര്‍ക്കും തുല്യത: മക്‍ലാറന്‍
ക്രെം ലിന്‍ ഷറപോവ പുറത്ത്
ഹോളീഫീല്‍ഡ് ഇടിക്കാന്‍ തയ്യാര്
മരിയന്‍റെ പിഴ, ഓട്ടിക്ക് തുണ
സാനിയാ സഖ്യം രണ്ടാം റൌണ്ടില്‍
നോട്ടം ഒന്നാം സ്ഥാനം സറീന