പ്രധാന താള്‍  കായികം  മറ്റു കളികള്‍  കായിക വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ഹെനിന്‍ കുസ്‌നെറ്റ്‌സൊവ ഫൈനല്‍
യു എസ് ഓപ്പണ്‍ ടെന്നീസിന്‍റെ കിരീട പോരാട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ താരം ജസ്റ്റിന്‍ ഹെനിനും സ്വെറ്റ്‌ലാന കുസ്‌നെറ്റ്‌സോവയും തമ്മില്‍ ഏറ്റുമുട്ടും. വെള്ളിയാഴ്ച നടന്ന ആദ്യ സെമിയില്‍ അമേരിക്കന്‍ താരം വീനസ് വില്യംസിനെ ഹെനിന്‍ തകര്‍ത്തപ്പോള്‍ കുസ്‌നെറ്റ്സോവയുടെ ജയം അന്നാ ചക്ക് വെറ്റാദ്സേയ്‌ക്ക് എതിരെയായിരുന്നു.

കരിയറില്‍ രണ്ടാം തവണയാണ് കുസ്‌നെറ്റ്‌സോവ യു എസ് ഓപ്പണ്‍ ഫൈനല്‍ കളിക്കാന്‍ ഇടം തേടുന്നത്. 2004 ല്‍ ചാമ്പ്യനായിരുന്നു കുസ്‌നറ്റ്‌സോവ അതിനു ശേഷം ആദ്യമായിട്ടാണ് അമേരിക്കയില്‍ കലാശ കളിയിലേക്ക് എത്തുന്നത്. ആദ്യ ഗ്രാന്‍ഡ്സ്ലാം സെമി കളിക്കുന്ന സെര്‍ബിയന്‍ താരത്തെ 3-6, 6-1, 6-1 എന്ന സ്‌കോറിനായിരുന്നു കുസ്‌നെറ്റ്സോവ പരാജയപ്പെടുത്തിയത്.

ബെല്‍ജിയന്‍ താരമായ ജസ്റ്റിന്‍ ഹെനിന്‍ ഇതേ ടൂര്‍ണമെന്‍റില്‍ അമേരിക്കന്‍ പ്രതീക്ഷകളായ സറീന സഹോദരിമാരെ രണ്ടു പേരെയും വീഴ്ത്തി. സെറീനയെ ക്വാര്‍ട്ടറില്‍ കീഴടക്കിയ ഹെനിന്‍ സെമിയില്‍ വീനസിനെ 7-6, 6-4 നാണ് പരാജയപ്പെടുത്തിയത്. രണ്ടാം യു എസ് ഓപ്പണ്‍ കിരീടത്തിനായിട്ടാണ് ഹെനിന്‍ എത്തുന്നത്.

2001 നു ശേഷം ഒരു ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്‍റില്‍ വില്യംസ് സഹോദരിമാര്‍ രണ്ടു പേരെയും വീഴ്ത്തിയ താരമായിരിക്കുകയാണ് ഹെനിന്‍. 2001 ല്‍ മാര്‍ട്ടീന ഹിംഗിസ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വച്ച് വില്യംസ് സഹോദരിമാരെ കീഴടക്കിയിരുന്നു. കുസ്‌നെറ്റ്സോവയും ഹെനിനും തമ്മിലുള്ള ഫൈനല്‍ ശനിയാഴ്ച നടക്കും.
കൂടുതല്‍
പേസ് സഖ്യം കിരീടം കൈവിട്ടു
ജോങ്കോവിക്ക്, ഫെറര്‍ സെമിയില്‍
പങ്കജ് അദ്വാനിക്ക് ജയം
ഇന്ത്യ തായ്‌ലന്‍ഡിനെയും തകര്‍ത്തു
ഗോളിന് പകരം പണം
ഫെഡറര്‍, വീനസ് സെമിയില്‍