പ്രധാന താള്‍  കായികം  മറ്റു കളികള്‍  കായിക വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
പോള്‍വാള്‍ട്ടില്‍ ഇസിന്‍ബയേവ
isinbaeva
FILEFILE
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പോള്‍ വാള്‍ട്ടില്‍ റഷ്യന്‍ താരം ഇസിന്‍ ബയേവ സ്വര്‍ണ്ണം നേടി. മൂന്നാമത്തെ ശ്രമത്തില്‍ 4.80 മീറ്റര്‍ ചാടിയ ഇസിന്‍ബയേവ കഴിഞ്ഞ ലോക ചാമ്പ്യന്‍ഷിപ്പിലും ഒളിമ്പിക്‍സിലും ചാമ്പ്യനായിരുന്നു. ചെക്ക് താരം കാതറീന ബാഡൂറോവ 4.75 മീറ്റര്‍ ചാടി രണ്ടാമതെത്തി. റഷ്യയുടെ തന്നെ സ്വറ്റ്ലാനാ ഫീഫാനോവ വെങ്കലം നേടി.

റഷ്യന്‍ താരങ്ങള്‍ ലോംഗ് ജമ്പില്‍ മെഡല്‍ തൂത്തു വാരുകയായിരുന്നു. ഇന്ത്യയുടെ ഏക പ്രതീക്ഷയായ മലയാളി താരം അഞ്ജു ബേബിജോര്‍ജിനു പ്രതീക്ഷ നിലനിര്‍ത്താനയില്ല. ചാമ്പ്യന്‍ഷിപ്പില്‍ ഒമ്പതാം സ്ഥാനത്തായി. റഷ്യയുടെ തത്യാന ലെബഡേവ മൂന്നാം ശ്രമത്തില്‍ ഏഴുമീറ്ററിലധികം ചാടി സ്വര്‍ണ്ണം നേടി.

ക്വാളിഫൈ റൌണ്ടില്‍ 6.60 മീറ്റര്‍ ചാടിയ അഞ്ജുവിന്‍റെ ഫൈനലിലെ ചാട്ടം 6.53 മീറ്ററായിരുന്നു‌. 7.3 മീറ്റര്‍ ചാടിയാണ് ലെബ്‌ഡോവ സ്വര്‍ണ്ണം നേടി. കോള്‍ഷാനോവ 6.92 ചാടി രണ്ടാമതെത്തി. തത്യാനാ കോട്ടോവ 6.90 മീറ്ററില്‍ മൂന്നാമതായി.പുരുഷന്‍‌മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ കെനിയന്‍ ആധിപത്യമായിരുന്നു.

13.82 സെക്കന്‍ഡില്‍ കിപ്രൂട്ടോ, ഒളിമ്പിക്ക് ചാമ്പ്യന്‍ എസേക്കില്‍ എമ്പോയി, റിച്ചാര്‍ഡ് കിപ് കിമ്പോയി എന്നിവരായിരുന്നു ആദ്യ മൂന്നു സ്ഥാനങ്ങള്‍ വഹിച്ചത്. വനിതകളുടെ 800 മീറ്ററില്‍ കെനിയന്‍ താരം ജപ്കോസ്ഗൈ 1:56.04 സെക്കന്‍ഡില്‍ ഒന്നാമതെത്തി. മൊറാക്കോയുടെ ഹസ്നാ ബെന്‍ ഹാസ്സി വെള്ളിയും സ്പെയിന്‍റെ മായിതേ മാര്‍ട്ടീനസ് വെങ്കലവും നേടി. അതേ സമയം മിന്‍ ചാമ്പ്യന്‍ മരിയാ മുട്ടോളയ്‌ക്ക് നിരാശപ്പെടേണ്ടി വന്നു.

പുരുഷന്‍‌മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍‌സില്‍ അമേരിക്കന്‍ താരം ക്ലെമെന്‍റ് ഒന്നാമതെത്തി. 2001 ലെയും 2003 ലും സ്വര്‍ണ്ണം നേടിയ ഫെലിക്‍സ് സാഞ്ചസിനെയാണ് ക്ലെമെന്‍റ് പിന്നിലാക്കിയത്. പോളണ്ട് താരം മാര്‍ക്ക് പ്ലാവ്‌ഗോ മൂന്നാമതായി. പുരുഷ ഡിസ്ക്കസ് ത്രോയില്‍ എസ്തോണിയക്കാരന്‍ ഗെര്‍ദ് കെന്‍റര്‍ സ്വര്‍ണ്ണം നേടി. 68. 94 മീറ്ററായിരുന്നു ദൂരം. റോബര്‍ട്ട് ഹാര്‍ട്ടിംഗ് 66.68 മീറ്ററും ഡച്ചു താരം റുട്ഗര്‍ സ്മിത്ത് 66.42 മീറ്ററില്‍ മൂന്നാം സ്ഥാനവും കണ്ടു.
കൂടുതല്‍
മാര്‍ക്കസ് ബാഗ്‌ദാറ്റിസ് പുറത്തായി
ഹെനിന്‍ രണ്ടാം റൌണ്ടില്‍
കാം‌പല്‍ ‍: വനിതാ ഓട്ടക്കാരി
കരോലിനയ്‌ക്ക് മൂന്നാം കിരീടം
നെഹ്‌റു കപ്പ്: ഇന്ത്യ ഫൈനലില്‍
ഭൂപതിക്കും സാനിയയ്‌ക്കും കിരീടം