പ്രധാന താള്‍  കായികം  മറ്റു കളികള്‍  കായിക വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
സാനിയയുടെ റാങ്കിംഗ് ഉയര്‍ന്നു
sania
FILEFILE
സമീപ കാലത്തെ മികച്ച പ്രകടനം ഇന്ത്യന്‍ താരം സാനിയാ മിര്‍സയുടെ ടെന്നീസ് റാങ്കിംഗ് ഉയരുന്നതിനു കാരണമായി. നിലവില്‍ മുപ്പതാം സ്ഥാനത്തായിരുന്ന ഇന്ത്യന്‍ സുന്ദരി പുതിയ റാങ്കിംഗ് പ്രകാരം ഒരു സ്ഥാനമാണ് മുന്നോട്ട് കയറിയത്. ഇരുപത്തൊമ്പതാമതാണ് സാനിയയുടെ ഇപ്പോഴത്തെ സ്ഥാനം.

ലോക ടെന്നീസ് റാങ്കിംഗില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും വലിയ നേട്ടമാണിത്. സിന്‍സിനാറ്റി ടെന്നീസ് മുതല്‍ മികച്ച ഫോം നിലനിര്‍ത്തിയ സാനിയയുറ്റെ കുതിപ്പാണ് റാങ്കിംഗില്‍ അവര്‍ക്ക് മികച്ച നേട്ടം സാധ്യമാക്കി നല്‍കിയത്. ഈസ്റ്റ് വെസ്റ്റ് ബാങ്ക് ക്ലാസ്സിക്കില്‍ ഇന്ത്യന്‍ താരം ക്വാര്‍ട്ടര്‍ വരെ എത്തിയിരുന്നു.

മൊത്തം 915 പോയിന്‍റു നേടിയാണ് സാനിയാ ആദ്യ മുപ്പതില്‍ അംഗമായത്. ലോസ് ഏഞ്ചത്സില്‍ കിരീടം നേടിയ സെര്‍ബിയന്‍ താരം അന്നാ ഇവാനോവിക്കിനും റാങ്കിംഗ് മെച്ചപ്പെടുത്താനായി. അഞ്ചാം സ്ഥാനത്തായിരുന്ന ഇവാനോവിക്ക് 3117 പോയിന്‍റുമായി നാലാം സ്ഥാനത്തേക്കാണ് ഉയര്‍ന്നത്.

മുന്‍ നിര താരങ്ങളായ ഹെനിന്‍റെയും ഷറപോവയുടേയും സ്ഥാനങ്ങള്‍ക്ക് മാറ്റമില്ല. ഈസ്റ്റ് വെസ്റ്റ് ക്ലാസ്സിക്കിലെ സെമി ഫൈനലിസ്റ്റായിരുന്ന ഷറപോവ 3845 പോയിന്‍റുമായി രണ്ടാം സ്ഥാനത്തു തുടര്‍ന്നപ്പോള്‍ 4457 പോയിന്‍റുള്ള ബല്‍ജിയം താരം ഹെനിനാണ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം.

മുന്‍ ഒന്നാം സ്ഥാനക്കക്കാരായ മൌറിസ്‌മോ സെറീന എന്നിവര്‍ പിന്നിലായി. മൌറിസ്‌മോ ഏഴാമതായപ്പോള്‍ സെറീന എട്ടാമതാണ്. അതേ സമയം ലോസ് ഏഞ്ചത്സിലെ റണ്ണര്‍ അപ്പ് പെട്രോവ ഒമ്പതാം സ്ഥാനത്തും അന്നാ ചാക്ക് വെദാഡ്സെ ആറാമതുമാണ് കുസ്‌നെറ്റ്‌സോവയാണ് തൊട്ടു മുന്നില്‍ അഞ്ചാമത്.
കൂടുതല്‍
ഇവാനോവിക്കിനു കിരീടം
റോജേഴ്‌സ്കപ്പ് ഭൂപതി സഖ്യത്തിന്
ഹിഞ്ജിസ്-സ്റ്റെഫാനെക്ക് പിരിഞ്ഞു
ഫെഡറര്‍ വീണു: ജോക്കോവിക്ക് നേടി
അന്ന പെട്രോവ ഫൈനല്‍
മാസ്റ്റേഴ്സ്: ഫെഡറര്‍ ഫൈനലില്‍