പ്രധാന താള്‍  കായികം  മറ്റു കളികള്‍  കായിക വാര്‍ത്ത
 
വിംബിള്‍ഡണ്‍: വീനസിന് കിരീടം
വിംബിള്‍ഡണ്‍ വനിതാവിഭാഗത്തില്‍ അമേരിക്കന്‍ താരം വീനസ് വില്യംസ് ചാമ്പ്യനായി.‌ ഫൈനലില്‍ ഫ്രാന്‍സിന്‍റെ മരിയന്‍ ബര്‍ത്തോളിയെ 6-4, 6-1 സ്കോറിന് കിഴടക്കിയാണ് വീനസ്‌ നാലാം തവണയും വിംബള്‍ഡണ്‍ കിരീടം ചൂടിയത്.


ഇരുപ്പതിമൂന്നാം സീഡായി വിംബള്‍ഡണിനെത്തിയ വീനസ് കീരീടം നേടിയത് എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് കൊണ്ടാണ്.മികച്ച ഫോമിലുള്ള ലോക ഒന്നാം നമ്പര്‍ താരം ജസ്റ്റിന്‍ ഹെനിനെ അട്ടിമറിച്ച് ഫൈനലിലെത്തിയ ബര്‍ത്തോളിയെ ഏകപക്ഷീയമായ പോരാട്ടത്തില്‍ വീനസ് കീഴടക്കുക്കയായിരുന്നു.


ഫൈനലിലേക്കുള്ള കുതിപ്പിനിടയില്‍ മരിയ ഷറപ്പോവ, സ്വെറ്റ്‌ലേന കുസ്നെറ്റ്സോവ തുടങ്ങിയ മികച്ച താരങ്ങള്‍ വീനസിനോട് അടിയറവ് പറഞ്ഞിരുന്നു.


ഇതിന് മുന്‍പ് 2000, 2001, 2005 എന്നീ വര്‍ഷങ്ങളില്‍ വീനസ് വിംബള്‍ഡണിന്‍റെ റാണിയായിരുന്നു.


ഞായറാഴച നടക്കുന്ന പുരുഷവിഭാഗം ഫൈനലില്‍ റോജര്‍ ഫെഡററും റാഫേല്‍ നദാലും തമ്മില്‍ ഏറ്റുമുട്ടും. ഫ്രഞ്ച്‌ ഓപ്പണ്‍ ഫൈനലിന്‍റെ തനിയാവര്‍ത്തനമാണ് ഈ മതസരമെങ്കിലും പുല്‍കോര്‍ട്ടിന്‍റെ രാജകുമാരനായ ഫെഡററിനാണ്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കപെടുന്നത്.
കൂടുതല്‍
ചെസ്സ്: ആനന്ദ് ഫൈനലില്‍
ഹെനിന്‍, ഇവാനോവിക്ക് പുറത്ത്
സെമി: ഹെനിനും ബര്‍ത്തോളിയും തമ്മില്‍
ടെന്നീസ്: നദാല്‍ ക്വാര്‍ട്ടറില്‍
സാനിയ-ഭൂപതി രണ്ടാം റൌണ്ടില്‍
ജസ്റ്റിന്‍ ഹെനിന്‍ സെമിയില്‍