ബീജിംഗില്‍ 2008ല്‍ നടക്കുന്ന ഒളിമ്പിക്‍സ് ഒരു വന്‍ വിജയമാക്കാനുളള നീക്കത്തിലാണ് ചൈന. ഇക്കാര്യത്തില്‍ പരിതസ്ഥിതി ഉള്‍പ്പടെയുള്ള സൌകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്. ഒളിമ്പിക്‍സിനൊപ്പം ടൂറിസം കൂടി ലക്‍ഷ്യമിടുന്ന ചൈന തിബത്തന്‍ അതിര്‍ത്തിയില്‍ ഒരു മൌണ്ടന്‍ ഹൈവെ പണിയുന്ന തിരക്കിലാണ്.
108 കിലോമീറ്റര്‍ നീളം വരുന്ന ഈ ഹൈവേ ഒളിമ്പിക് ദീപ ശിഖ കൊണ്ടുപോകാനാണെന്ന് അധികാരികള്‍ അവകാശപ്പെടുന്നു.ഒട്ടേറെ പാരിസ്ഥിക പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും എവറസ്റ്റു കൊടുമുടിക്കു യാതൊരു കോട്ടവും വരുത്താത്ത വിധമാണ് ഹൈ വേയുടെ നിര്‍മ്മിതിയെന്ന് ചൈനീസ് അധികാരികള്‍ ആണയിടുന്നുണ്ട്.
19.7 മില്യന്‍ ഡോളര്‍ ചെലവില്‍ 108 കിലോമീറ്റര്‍ നീളം വരുന്ന ഹൈവേയുടെ തുടക്കം തിബത്തന്‍ അതിര്‍ത്തിയില്‍ നിന്നുമാണ്. സമുദ്രനിരപ്പില്‍ നിന്നും 5,200 മീറ്റര്‍ ഉയരത്തിലാണ് ഈ ഉയര്‍ന്ന പാത. എന്നാല്‍ ഈ നീക്കത്തെ പരിസ്ഥിതി പ്രശ്‌നങ്ങളുടെ പെരില്‍ ചൈനയിലെ തന്നെ മാധ്യമങ്ങള്‍ എതിര്‍ക്കുന്നുണ്ട്.
തിബത്തിന് ഈ നീക്കം ഭാഗികമായി ദോഷമുണ്ടാക്കുമെന്നാണ് പരിസ്ഥി പ്രവര്‍ത്തകരുടെ വാദം. ഒളിമ്പിക്‍സിന്‍റെ ഭാഗമായി ദീപശിഖ പ്രയാണത്തിന് ധാരാളം ടൂറിസ്റ്റുകള്‍ വരുന്നതും ടെലിവിഷന്‍ സമ്പ്രേഷണത്തിന് ആധുനിക ഉപകരണങ്ങള്‍ കൊണ്ടു വരുന്നതും വന്‍ തോതില്‍ അന്തരീക്ഷ മലിനീകരണത്തിന് ഇടയാ
|