സ്പാനിഷ് ലീഗില്‍ കിരീടം കൈവിടേണ്ടി വനെങ്കിലും ബാഴ്‌സിലോണ പരിശീലകന്‍ റൈക്കാര്‍ഡിന്‍റെയോ പ്ലേ മേക്കര്‍ റൊണാള്‍ഡീഞ്ഞോയുടേയോ മുന്നേറ്റക്കാരന്‍ സാമുവല്‍ എറ്റുവിന്‍റെയോ പ്രീതി ഇടിയുന്നില്ല. അടുത്ത സീസണിലേക്കും ഇവരെ നിലനിര്‍ത്താന്‍ ശ്രമിക്കുകയാണ് ബാഴ്‌സ.
മൂവരെയും അടുത്ത സീസണിലേക്കും ക്ലബ്ബ് നിലനിര്‍ത്തുമെന്നുള്ള സൂചന നല്‍കുന്നത് ക്ലബ്ബ് പ്രസിഡന്‍റ് ലപോര്‍ട്ട തന്നെയാണ്. കൂട്ടത്തില്‍ ആറ് പുതിയ കളിക്കാരെ കൂടി കൊണ്ടുവരാന്‍ ബാഴ്‌സയ്‌ക്ക് താല്പര്യമുണ്ട്. ഒരു ലെഫ്റ്റ് വിംഗര്‍, ഒരു സെണ്ട്രല്‍ ഡിഫണ്ടര്‍, ഒന്നോ രണ്ടോ മിഡ് ഫീല്‍ഡര്‍മാര്‍, രണ്ടു മുന്നേറ്റക്കാര്‍ എന്നിവരെയാണ് ബാഴ്‌സ പുതിയതായി റിക്രൂട്ട് ചെയ്യുക.
ബാഴ്‌സയുടെ യൂത്ത് ടീമിലെ ജിയൊവാനി ഡൊ സാന്‍റോസ്, ബോജാന്‍ എന്നിവരെ സീനിയര്‍ ടീമിലേക്കു ഉല്‍പ്പെടുത്താന്‍ ഒരുങ്ങുന്ന ബാഴ്‌സിലോണ അര്‍ജന്‍റീന താരം ഹാവിയര്‍ സാവിയോളയുമായി കരാര്‍ പുതുക്കാന്‍ ആഗ്രഹിക്കുന്നില്ല. തടി കൂടിയെന്ന ആരോപണത്തെ തുടര്‍ന്ന് റൊണാള്‍ഡീഞ്ഞോയെ മെഡിക്കല്‍ ചെക്കപ്പിനായി ബാഴ്‌സിലോണ അയയ്‌ക്കും.
കഴിഞ്ഞ സീസണില്‍ ഒരു മേജര്‍ കിരീടം പോലും ഇല്ലാതിരുന്ന ബാഴ്‌സിലോണ ആരാധകരില്‍ നിന്നും കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. റൊണാള്‍ഡീഞ്ഞോയ്‌ക്ക് തടി കൂടുതലായെന്നതായിരുന്നു അതില്‍ ഒന്ന്. ഫോം മങ്ങിയതിന്‍റെ പേരില്‍ സാമുവല്‍ എറ്റു സഹതാരങ്ങളില്‍ നിന്നും പരിശീലകന്‍ റൈക്കാഡില്‍ നിന്നും വിമര്‍ശനങ്ങല്‍ നേരിട്ടിരുന്നു.
|