പ്രധാന താള്‍  കായികം  മറ്റു കളികള്‍  കായിക വാര്‍ത്ത
 
സില്‍‌വര്‍ സ്റ്റോണിനു പ്രതീക്ഷ
ബ്രിട്ടീഷ് ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടന്‍റെ തുടര്‍ച്ചയായ വിജയങ്ങളില്‍ ആഹ്ലാദിക്കുന്നത് ബ്രിട്ടീഷ് ഡ്രൈവേഴ്‌സ് ക്ലബ്ബ് സില്‍‌വര്‍ സ്റ്റോണാണ്. ഹാമില്‍ട്ടന്‍റെ വിജയം സില്‍‌വര്‍ സ്റ്റോണിനു ബ്രിട്ടീഷ് ഗ്രാന്‍ പ്രീ വീണ്ടെടുക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ക്ലബ്ബ്.

വേദിയിലെ സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നില്ല എങ്കില്‍ ഗ്രാന്‍ പ്രീ മത്സരങ്ങള്‍ നടത്താനുള്ള കരാറില്‍ നിന്നും സില്‍‌വര്‍ സ്റ്റോണിനുള്ള അവകാശം നഷ്‌ടമായേക്കാന്‍ സാധ്യതയുണ്ട്. 2009 വരെയാണ് സില്‍‌വര്‍സ്റ്റോണുമായി ഗ്രാന്‍ പ്രീ അസോസിയേഷന്‍ കരാറില്‍ എത്തിയിരിക്കുന്നത്.

എന്നാല്‍ ട്രാക്കിന്‍റെ സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാത്തതില്‍ എഫ് വണ്‍ ഉന്നതാധികാരി ബെര്‍നി എക്ലസ്റ്റണ്‍ സില്വര്‍ സ്റ്റോണിന് വേദി അനുവദിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ കനേഡിയന്‍ ഗ്രാന്‍ പ്രീയിലും യു എസ് ഗ്രാന്‍ പ്രീയിലും ഹാമില്‍ട്ടണ്‍ നടത്തിയ ഗംഭീര വിജയങ്ങള്‍ എക്ലസ്റ്റണിന്‍റെ മനസ്സു മാറ്റുമെന്ന പ്രതീക്ഷയിലാണ് ബ്രിട്ടീഷ് ഡ്രൈവേഴ്‌സ് ക്ലബ്ബ്.
കൂടുതല്‍
ഗ്രാന്‍ഡ് പ്രീ: ഇന്ത്യ സ്വര്‍ണത്തിളക്കത്തില്‍
വിംബിള്‍ഡണ്‍: താരങ്ങള്‍ കൊഴിയുന്നു
ബര്‍മിംഗ്‌ഹാം : യെലേനയ്ക്ക്‌ കിരീടം
പോള്‍ പൊസിഷനില്‍ ഹാമില്‍ട്ടണ്‍
ഷറപോവ സെമിയില്‍
ഡെഫാറിന് ലോക റെക്കോഡ്