ഏഷ്യന്‍ അത്‌ലറ്റിക്ക് ഗ്രാന്‍ഡ് പ്രീയില്‍ ഇന്ത്യ നേട്ടം ഉണ്ടാക്കുകയാണ്.2007 ഏഷ്യങ്രാന്‍ഡ് പ്രീയുടെ ആദ്യ പാദത്തില്‍ മൂന്നു സ്വര്‍ണം ഉള്‍പ്പടെ 12 മെഡലുകള്‍ കണ്ടെത്താന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു. സുനില്‍ കുമാര്‍, സിനിമോള്‍ പൌലോസ്, രണ്‍ജിത്ത് മഹേശ്വരി എന്നിവരാണ് ഇന്ത്യയ്‌ക്കായി സ്വര്‍ണം നേടിയത്.
3000മീറ്ററില്‍ സുനില്‍ കുമാര്‍ സ്വര്‍ണം കണ്ടെത്തിയപ്പോള്‍ സിനിമോളുടെ നേട്ടം 1,500 മീറ്ററിലായിരുന്നു. രണ്‍ജിത്ത് മഹേശ്വരി ട്രിപ്പിള്‍ ലോംഗ്ജംപിലായിരുന്നു സ്വര്‍ണം കണ്ടെത്തിയത്. കരിയറിലെ മികച്ച പ്രകടനത്തിന്‍റെ പിന്‍ബലത്തില്‍ 8:00.76 സെക്കന്‍ഡിലായിരുന്നു സുനിലിന്‍റെ സ്വര്‍ണം.
ഇന്ത്യയുടെ തന്നെ സുരേന്ദ്ര സിംഗ് 8:00:76 സെക്കന്‍ഡില്‍ രണ്ടാമതായ സുരേന്ദ്ര സിംഗ് രണ്ടാമതായപ്പോള്‍ ശ്രീ സംഗിനായിരുന്നു വെങ്കലം. കസക്കി സ്ഥാന്‍റെ സ്വറ്റ്‌ലാന സുഖോസ്തേവയെ പിന്നിലാക്കി കുതിച്ച സിനിമോള്‍ 4:12.61സെക്കന്‍ഡില്‍ സ്വര്‍ണമണിഞ്ഞു. 4:20.98 സെക്കന്‍ഡില്‍ സുഖോത്‌സോവ വെള്ളി നേടി. 4:25.51 സെക്കന്‍ഡില്‍ ഇന്ത്യന്‍ താരം സുഷമ വെങ്കലത്തിന് അര്‍ഹയായി.
16.68 മീറ്റര്‍ പേരില്‍ കുറിച്ചാണ് മഹേശ്വരി ട്രിപ്പിള്‍ ജമ്പൈല്‍ ഒന്നാമതെത്തിയത്. ദോഹയിലെ സ്വര്‍ണ ജേതാവ് ചൈനയുടെ ലി യാംഗ്സി, വെള്ളി ജേതാവ് കസഖിസ്ഥാന്‍റെ റോമാന്‍ വാലിയേവ് എന്നിവരെ പിന്നിലാക്കിയാണ് മഹേശ്വരി മുന്നില്‍ എത്തിയത്. വാലിയേവ് 16.45 ചാടി വാലിയേവ് രണ്ടാമതും സിറിയയുടെ മൊഹമ്മദ് അല്‍ ഹസൂറി 16.24 ദൂരം ചാടി വെങ്കലവും നേടി.
ഹംസ ചാത്തോളിക്ക് പുരുഷന്‍മാരുടെ 1500 മീറ്ററില്‍ സ്വര്‍ണം നഷ്‌ടപ്പെട്ടത് സെക്കന്‍ഡുകളുടെ വ്യത്യാസത്തിലായിരുന്നു. ചാത്തോളി 3:40.19 സെക്കന്‍ഡില്‍ ഓടിയെത്തിയപ്പോള്‍ ഒന്നാം സ്ഥാനക്കാരനായ സിറിയയുടെ സജദ് മൊറാദി 3:39.04 സെക്കന്‍ഡില്‍ സ്വര്‍ണം നേടി. ഇന്ത്യയുടെ സജേഷ് ജോസഫ് 3:44‘03 സമയത്തില്‍ വെങ്കല നേട്ടം നടത്തി.
400 മീറ്ററില്‍ 46.97 സെക്കന്‍ഡില്‍ ഇന്ത്യന്‍ താരം കെ എം ബിനു ചൈനയുടെ ലി യാംഗ് യു, ശ്രീലങ്കയുടെ പ്രസന്ന അമരശേഖര എന്നിവര്‍ക്കു പിന്നിലായി. സ്വര്‍ണ നേട്ടം നടത്തിയ ലിയാംഗ് യു 45.95 സെക്കന്‍ഡും രണ്ടാം സ്ഥാനക്കാരന്‍ അമരശേഖര 46.48 സെക്കന്‍ഡിലും 400 മീറ്റര്‍ ഓടിയെത്തി.
|