പ്രധാന ടൂര്‍ണമെന്‍റുകളില്‍ നിന്നും മുന്‍നിര താരങ്ങള്‍ പിന്‍മാറുന്ന പ്രവണത വിംബിള്‍ഡണിലേക്കും പകരുകയാണ്. വേരാ സ്വനരേവയാണ് പരുക്കേറ്റു വിംബിള്‍ഡണില്‍ നിന്നും പിന്‍മാറുന്നവരുടെ പട്ടികയില്‍ ഏറ്റവും പുതിയതായെത്തിയത്.
ഇടതു കൈക്കുഴയ്‌ക്ക് ഏറ്റ പരുക്കാണ് സ്വനരേവയെ വിഷമിപ്പിക്കുന്നത്. വിംബിള്‍ഡണ്‍ തുടങ്ങാന്‍ നാളുകള്‍ മാത്രം അകലെ നില്‍ക്കേ പല താരങ്ങളും ടൂര്‍ണമെന്‍റില്‍ നിന്നും പിന്‍മാറുകയാണ്. ദിനാരാ സാഫിനയോട് ഏപ്രിലില്‍ നടന്ന ഫാമിലി സര്‍ക്കിള്‍ കപ്പിനിടയില്‍ പിന്‍മാറിയ ശേഷം സ്വനരേവ മത്സരിച്ചിട്ടില്ല.
സ്വനരേവയുടെ പിന്‍മാറ്റം അലെക്‍സാന്ദ്രാ വോസ്‌നികിന് അവസരം ഒരുക്കിയിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ ഓപ്പണിലും ഫ്രഞ്ച് ഓപ്പണിലും നേട്ടം ഉണ്ടാക്കാന്‍ കഴിയാത്ത വോസ്‌നിക്ക് വിംബിള്‍ഡണിലേക്ക് ശ്രദ്ധതിരിക്കുകയാണ്.
ഈ വര്‍ഷം വിംബിള്‍ഡനില്‍ നിന്നും ആദ്യം പിന്‍മാറിയ താരം അനസ്താസ്യ മിസ്‌കിനയായിരുന്നു. 2004 ലെ ഫ്രഞ്ച് ഓപ്പണ്‍ ജേതാവായിരുന്ന മിസ്‌കിന സെംഗ് ജി, റുമാനിയ ഓപ്പറാണ്ടി എന്നിവരുടെ കൂട്ടത്തില്‍ നേരത്തേ തന്നെ വിംബിള്‍ഡണ്‍ മത്സരങ്ങളില്‍ നിന്നും പിന്‍മാറിയിരുന്നു.
അടുത്ത തിങ്കളാഴ്ച വിംബിള്‍ഡണ്‍ തുടങ്ങാനിരിക്കെ ഗാസ്റ്റണ്‍ ഗ്വിദോ. സേവ്യര്‍ മലീസേ, ജുര്‍ഗന്‍ മെത്സര്‍, പരഡന്‍ ശ്രീചാപ്പന്‍ ജോസെ അക്കാസുസോ എന്നിവരും പിന്‍മാറിയിരിക്കുകയാണ്.
|