പ്രധാന താള്‍  കായികം  മറ്റു കളികള്‍  കായിക വാര്‍ത്ത
 
ബര്‍മിംഗ്‌ഹാം : യെലേനയ്ക്ക്‌ കിരീടം

ബര്‍മിംഗ്‌ഹാം ഓപ്പണ്‍ ടെന്നീസ്‌ കിരീടം സെര്‍ബിയയുടെ യെലേന യാങ്കോവിച്ച്‌ സ്വന്തമാക്കി. ഞായറാഴ്ച നടന്ന ഫൈനലില്‍ ലോക രണ്ടാം നമ്പര്‍ താരം മരിയ ഷറപ്പോവയെ പരാജയപ്പെടുത്തിയാണ്‌ യെലേന വിജയിച്ചത്‌.

ഒന്നിനെതിരെ രണ്ട്‌ സെറ്റുകള്‍ക്കാണ്‌ ഷറപ്പോവ യെലേനയോട്‌ തോറ്റത്‌. സ്കോര്‍: 4-6, 6-3, 7-5.

സന്റാഞ്ജലോയെ പരാജയപ്പെടുത്തിയാണ്‌ യെലേന ഫൈനലില്‍ എത്തിയതെങ്കില്‍ മരിയന്‍ ബര്‍ത്തോളിയെ പരാജയപ്പെടുത്തിയാണ്‌ മരിയ കലാശക്കളിക്ക്‌ അര്‍ഹത നേടിയത്‌.

ആദ്യ സെറ്റ്‌ കൈവിട്ടശേഷമാണ്‌ യെലേന തിരിച്ചുവരവ്‌ നടത്തിയത്‌. ഇരുവരും ഓരോ സെറ്റ്‌ വീതം വിജയിച്ച്‌ മൂന്നാം സെറ്റില്‍ കടക്കുമ്പോള്‍ വിജയ പരാജയ സാദ്ധ്യത മാറിമറിഞ്ഞുകൊണ്ടിരുന്നു.

അവസാന സെറ്റ്‌ ടൈബ്രേക്കര്‍ വരെ എത്തി, ഷറപ്പോവയെ നിരാശപ്പെടുത്തിക്കൊണ്ട്‌ യെലേന കിരീടം സ്വന്തമാക്കുകയും ചെയ്തു.

ആദ്യമായാണ്‌ യെലെന യാങ്കോവിച്ച്‌ ആദ്യമായാണ്‌ ഷറപ്പോവയെ പരാജയപ്പെടുത്തുന്നത്‌. ഇതു കൂടാതെ യെലേന പുല്‍ കോര്‍ട്ടില്‍ കിരീടം നേടുന്നതും ആദ്യമാണ്‌.

ഇതുവരെയായി ഈ വര്‍ഷം ഹാര്‍ഡ്‌ കോര്‍ട്ടില്‍ ഒരു കിരീടവും ക്ലേ കോര്‍ട്ടില്‍ രണ്ടു കിരീടങ്ങളും യാങ്കോവിച്ച്‌ നേടിക്കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്‌.
കൂടുതല്‍
പോള്‍ പൊസിഷനില്‍ ഹാമില്‍ട്ടണ്‍
ഷറപോവ സെമിയില്‍
ഡെഫാറിന് ലോക റെക്കോഡ്
ഏഷ്യന്‍ ടീമില്‍ 17 ഇന്ത്യാക്കാര്‍
ഇന്ത്യ ഗ്രാന്‍ഡ് പ്രീ ആവേശത്തിന്
ഷറപോവ മുന്നേറുന്നു