പ്രധാന താള്‍  കായികം  മറ്റു കളികള്‍  കായിക വാര്‍ത്ത
 
സാനിയ രണ്ടാം റൗണ്ടില്‍

ഇന്ത്യന്‍ അഭിമാനമായ സാനിയ മിര്‍സ ഡി. എഫ്‌. എസ്‌ ക്‌ളാസിക്ക്‌ ടെന്നീസ്‌ ടൂര്‍ണമെന്‍റിന്‍റെ രണ്ടാം റൗണ്ടിലെത്തി.

ചൊവ്വാഴ്ച നടന്ന കളിയില്‍ ഇറ്റലിയുടെ മരിയ എലേന കാംറിനെയാണ്‌ സാനിയ പരാജയപ്പെടുത്തിയത്‌. നേരിട്ടുള്ള രണ്ട്‌ സെറ്റുകള്‍ക്കാണ്‌ സാനിയ വിജയിച്ചത്‌. സ്കോര്‍: 6-&3, 6&-3.

സ്കോര്‍ സൂചിപ്പിക്കുന്ന രീതിയിലായിരുന്നില്ല കളിയുടെ തുടക്കം. ആദ്യ സെറ്റില്‍ 1-& 3 ന്‌ പിന്നില്‍ നിന്നശേഷം തുടര്‍ച്ചയായി അഞ്ചു ഗെയിംമുകള്‍ സ്വന്തമാക്കിയാണ്‌ സാനിയ മുന്നേറിയത്‌.

മരിയ എലേനയുടെ ലോക റാങ്കിംഗ്‌ 66 ആണിപ്പോള്‍. ഒരു മണിക്കൂര്‍ 28 മിനിട്ട്‌ കൊണ്ടാണ്‌ സാനിയ മരിയയെ പരാജയപ്പെടുത്തിയത്‌.

രണ്ടാം റണ്ടിലും സാനിയയുടെ എതിരാളിയാവുന്നത്‌ ഇറ്റലിക്കാരി തന്നെയാണ്‌ - മാര സന്‍റാഞ്ചലോ. പുതിയ ഡബ്ല്യു.ടി.എ റാങ്കിംഗ്‌ അനുസരിച്ച്‌ സാനിയയുടെ റാങ്കിംഗ്‌ നില 42 ആയി ഉയര്‍ന്നിട്ടുണ്ട്‌.
കൂടുതല്‍
റോജര്‍ ഫെഡറര്‍ വിശ്രമത്തിലേക്ക്
സാനിയക്ക് നാല്‍പ്പത്തിരണ്ടാം റാങ്ക്
ഡ്രീം ഗേള്‍ വീണ്ടും കോര്‍ട്ടിലേക്ക്
റോസി തോറ്റു: സ്റ്റോണര്‍ക്ക് കിരീടം
ഹാമില്‍ട്ടണ് കന്നി കിരീടം
ബാഴ്‌സയ്‌ക്കും റയലിനും സമനില