പ്രധാന താള്‍  കായികം  മറ്റു കളികള്‍  കായിക വാര്‍ത്ത
 
വീനസിനെ അട്ടിമറീച്ച് യെലേന

അമേരിക്കയിലെ വില്യം സഹോദരിമാരിലെ വീനസ് വില്യംസ് ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സിലെ മൂന്നാം റൗണ്ടില്‍ പുറത്തായി. മുന്‍ ഒന്നാം നമ്പര്‍ താരമായിരുന്നു വീനസ് വില്യംസ്.

വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ സെര്‍ബിയയുടെ യെലേന യാങ്കോവിച്ചാണ് വീനസിനെ അട്ടിമറിച്ചത്. റോളണ്ട് ഗാരോസില്‍ നാലാം സീഡുകാരിയായ യെലേന ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് വീനസിനെ തകര്‍ത്തത്. സ്കോര്‍: 6-&4, 4&-6, 6&-1 .

ആദ്യ സെറ്റിന്‍റെ ആദ്യം ഗെയിം സ്വന്തമാക്കി മത്സരത്തിനു തുടക്കം കുറിച്ച 22 കാരിയായ സെര്‍ബിയന്‍ താരം 24 സര്‍വീസ് പോയിന്‍റുകളില്‍ 20 ഉം കരസ്ഥമാക്കി.

2005-ലെ വിംബിള്‍ഡണ്‍ കിരീടം നേടിയതിനുശേഷം പ്രധാന ടൂര്‍ണമെന്‍റുകളുടെ ഫൈനലുകളിലൊന്നും വീനസിന് എത്താന്‍ കഴിഞ്ഞിട്ടില്ല. 2006 ലെ വിംബിള്‍ഡണിന്‍റെ മൂന്നാം റൗണ്ടിലും യെലേന വീനസിനെ തോല്‍പ്പിച്ചിരുന്നു..
കൂടുതല്‍
ഫ്രഞ്ച് ഓപ്പണ്‍: സാനിയ പുറത്ത്
സാനിയയുടെ റാങ്കിംഗ്‌ ഉയര്‍ന്നു
ഫ്രഞ്ച്‌ ഓപ്പണ്‍: സെറീന രക്ഷപെട്ടു
ടൈസണു യാത്ര ചെയ്യാന്‍ അനുമതി
ഏഷ്യന്‍ വോളി: ഇന്ത്യ ക്വാര്‍ട്ടറില്‍
ഷറപോവ, ഡെമന്‍റിയെവ സെമിയില്‍