ഇന്ത്യുടെ അഭിമാനമായ വനിതാ ടെന്നീസ് താരം സാനിയ മിര്‍സയുടെ റാങ്കിംഗ് നില മെച്ചപ്പെട്ടു. പുതിയ റാങ്കിംഗ് നില അനുസരിച്ച് സാനിയയുടെ ഡബ്യൂ.ടി.എ റാങ്കിംഗ് ആദ്യ അന്‍പതിനുള്ളിലാണിപ്പോള്‍.
സാനിയ അടുത്ത കാലത്ത് നടത്തിയ മികച്ച മുന്നേറ്റങ്ങളെ തുടര്‍ന്നാണ് റാങ്കിംഗില്‍ മുന്നേറിയത്. അതേ സമയം സാനിയ ഇസ്താംബുള്‍ ടെന്നീസ് ടൂര്‍ണമെന്റ്, മൊറോക്കോ ഓപ്പണ്‍ എന്നിവിടങ്ങളിലൊക്കെ ടോപ് സീഡായിട്ടും ആദ്യ റൗണ്ടില്‍ പരാജയപ്പെടുകയായിരുന്നു.
ഫ്രഞ്ച് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ ഇറ്റലിയുടെ ആല്‍ബര്‍ട്ടാ ബ്രിട്ടാനിയെയാണ് സാനിയ ആദ്യ റൗണ്ടില്‍ നേരിടുക. കഴിഞ്ഞ രണ്ടു തവണയും ആദ്യ ഘട്ടങ്ങളില്‍ പുറത്തായ സാനിയ ഇത്തവണ ഏറെ മുന്നോട്ടുപോവും എന്ന സൂചനയണ് നല്‍കിയിരിക്കുന്നത്.
റാങ്കിംഗില്‍ സാനിയയുടെ ഏറ്റവും മികച്ച നേട്ടം 2005 ഒ ക്ടോബറില്‍ ല ഭിച്ച 31- &ആം സ്ഥാ നമായിരുന്നു. സിംഗിള്‍സില്‍ സാനിയ മുന്നോട്ടുപോയെങ്കിലും ഡബിള്‍സില്‍ ഇപ്പോഴും പിന്നോക്കം തന്നെയാണ്.
|