പ്രീമിയര്‍ ലീഗ് കിരീടത്തിനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന ലിവര്‍പൂളിന് സ്ട്രൈക്കര്‍ ഫെര്‍ണാണ്ടോ ടോറസിന്‍റെ പരുക്ക് ഭേദമാവാത്തത് തലവേദനാകുന്നു. ഇന്ന് സണ്ടര്‍ലാന്‍ഡുമായി ഏറ്റുമുട്ടാനൊരുങ്ങുന്ന ലിവര്‍പൂളിന് ടോറസിന്‍റെ സേവനം ലഭ്യമാകില്ല.
ടോറസിന്‍റെ പരുക്ക് ലിവര്‍പൂളിന്‍റെ കിരീട പ്രതീക്ഷകളെ ബധിച്ചേക്കാമെന്ന് കോച്ച് റാഫേല്‍ ബെനറ്റിസ് പറഞ്ഞു. പരുക്ക് മൂലം ഇതുവരെ പ്രീമിയര്‍ ലീഗില്‍ പതിനഞ്ച് മത്സരങ്ങള്‍ മാത്രമാണ് ടോറസിന് കളിക്കാനായത്. ഇതില്‍ നിന്ന് എട്ടു ഗോളും ടോറസ് നേടി.
ടോറസിന്‍റെ സേവനം പൂര്‍ണമായും ലഭ്യമായിരുന്നെങ്കില്‍ ലിവര്‍പൂള്‍ കിരീടം ഇപ്പോഴേ ഉറപ്പിച്ചേനെയെന്ന് ബെനറ്റിസ് പറഞ്ഞു.
ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെക്കാള്‍ ഏഴു പോയിന്‍റ് പുറകില്‍ മുന്നാം സ്ഥാനത്താണ് ലിവര്‍പൂള്‍. ഈവര്‍ഷം കളിച്ച ഏഴു മത്സരങ്ങളില്‍ 10 പോയിന്‍റ് മാത്രമാണ് ലിവര്‍പൂളിന് നേടാനായത്.
ചാമ്പ്യന്‍സ് ലീഗില്‍ റയലിനെ വീഴ്ത്തിയതിന്‍റെ ആവേശമടങ്ങും മുന്‍പ് ശനിയാഴ്ച മിഡില്‍സ്ബറോയോടേറ്റ തോല്‍വിയാണ് ലിവര്‍പൂളിനെ ചെല്‍സിക്ക് പിന്നില്‍ മൂന്നാമതാക്കിയത്. |