ഒഎന്‍ജിസി ഐ ലീഗ് ഫുട്‌ബോളില്‍ വാസ്‌കൊ ഗോവ എതിരില്ലാത്ത ഒരു ഗോളിന് ഗോവ സ്‌പോര്‍ട്ടിങ് ക്ലബ്ബിനെ അട്ടിമറിച്ചു. ടൂര്‍ണ്ണമെന്‍റില്‍ വാസ്കോയുടെ രണ്ടാം ജയമാണിത്.
സ്പോര്‍ട്ടിംഗിനെതിരെ മികച്ച പ്രകടനമാണ് വാസ്കോ പുറത്തെടുത്തത്. രണ്ടാം പകുതിയില്‍ അറുപത്തിയേഴാം മിനുട്ടിലാണ് ലെസ്റ്റര്‍ ഫെര്‍ണ്ടാണ്ടസ് നേടിയ ഗോളിലൂടെ വാസ്കൊ മുന്നിലെത്തിയത്. തോറ്റെങ്കിലും 12 കളികളില്‍നിന്ന് 25 പോയന്‍റുമായി സ്‌പോര്‍ട്ടിങ്തന്നെയാണ് മുന്നില്‍. 12 കളികളില്‍ നിന്ന് എട്ട് പോയന്‍റാണ് വാസ്കോയ്ക്കുള്ളത്.
മറ്റൊരു കളിയില്‍ മുംബൈയില്‍ എയര്‍ഇന്ത്യയെ കൊല്‍ക്കത്ത മുഹമ്മദന്‍ സ്പോര്‍ട്ടിംഗ് സമനിലയില്‍ തളച്ചു (1-1). കളിയുടെ പത്തൊമ്പതാം മിനുട്ടില്‍ സുഭാഷ് സിംഗ് ആണ് എയര്‍ ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. എങ്കിലും രണ്ടാം പകുതിയില്‍ ലിബീരിയന്‍ താരം മൈക്ക് ഒക്കോറൊ നേടിയ ഗോളിലൂടെ സ്പോര്‍ട്ടിംഗ് തിരിച്ചടിയ്ക്കുകയായിരുന്നു.
|