പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > ഫുട്ബാള്‍ > മുംബൈ എഫ്‌സി - ബഗാന്‍ പോരാ‍ട്ടം ഇന്ന്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മുംബൈ എഫ്‌സി - ബഗാന്‍ പോരാ‍ട്ടം ഇന്ന്
ദേശീയ ഐ ലീഗ്‌ ഫുട്ബോളിന്‍റെ പന്ത്രണ്ടാം റൗണ്ടില്‍ ഇന്ന്‌ മുംബൈ എഫ്സിയും മോഹന്‍ ബഗാനും മാറ്റുരയ്ക്കും. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും വിജയം നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് മുംബൈ ടീം കൂപ്പറേജ്‌ സ്റ്റേഡിയത്തില്‍ പോരാട്ടത്തിനിറങ്ങുന്നത്.

അതേസമയം ഇന്ത്യന്‍ നായകന്‍ ബൈച്ചുങ്ങ്‌ ബൂട്ടിയയും ബ്രസീല്‍ താരം ഹോസെ ബാരറ്റോയുമടങ്ങുന്ന നിരയുമായാണ് ഫെഡറേഷന്‍ കപ്പ്‌ ജേതാക്കള്‍ കൂടിയായ ബഗാന്‍ കളത്തിലിറങ്ങുന്നത്. നേരത്തെ മുംബൈയോട് 1-2 തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന ബഗാന് ഇത് പകരം വീട്ടാനുള്ള അവസരം കൂടിയാണ്.

നിലവില്‍ ബഗാന്‍ 21 പോയിന്‍റുമായി രണ്ടാം സ്ഥാനത്തും മുംബൈ എഫ്സി 19 പോയിന്‍റോടെ നാലാം സ്ഥാനത്തുമാണ്‌. ഇന്ന്‌ ബഗാനെ മറികടക്കാനായാല്‍ മുംബൈ രണ്ടാം സ്ഥാനത്തെത്തും. 25 പോയിന്‍റുള്ള ഗോവ സ്പോര്‍ട്ടിങ്‌ ക്ലബ്ബാണ്‌ പോയിന്‍റ് പട്ടികയില്‍ മുന്നില്‍, ഗോവയില്‍നിന്നുതന്നെയുള്ള ചര്‍ച്ചില്‍ ബ്രദേഴ്സ്‌ മൂന്നാം സ്ഥാനത്തുണ്ട്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
മാഞ്ചസ്റ്റര്‍ ഫൈനലില്‍
ലിവര്‍പൂളിന് തിരിച്ചടി
മാഞ്ചസ്റ്റര്‍ ലീഗില്‍ ഒന്നാമത്
ബാഴ്സലോണ കാര്‍ട്ടറില്‍
റൂണി മൂന്നാഴ്ച പുറത്ത്
മാഞ്ചസ്റ്ററിലേക്കില്ലെന്ന് കാക്ക