പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > ഫുട്ബാള്‍ > റൂണി മൂന്നാഴ്ച പുറത്ത്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
റൂണി മൂന്നാഴ്ച പുറത്ത്
പേശി വലിവ് അനുഭവപ്പെട്ട് മൈതാനത്തില്‍ കുഴഞ്ഞുവീണ മാഞ്ചസ്റ്റര്‍ താരം വെയ്ന്‍ റൂണിയ്ക്ക് മൂന്നാഴ്ചയെങ്കിലും വിശ്രമിക്കാന്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ഇന്നലെ ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മല്‍‌സരത്തിലാണ് ഗോള്‍ നേടി അല്‍‌പസമയത്തിനകം പേശി വലിവ് അനുഭവപ്പെട്ട് റൂണി കുഴഞ്ഞു വീണത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബാളില്‍ വ്യാഴാഴ്ച നടന്ന നിര്‍ണ്ണായക മല്‍‌സരത്തില്‍ വിഗാന്‍ അത്‌ലറ്റിക്കിനെ ഒരു ഗോളിന് പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 44 പോയന്‍റുമായി ലീഗില്‍ രണ്ടാമതെത്തി. ആവേശം നിറഞ്ഞ മല്‍‌സരത്തില്‍ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയുടെ ക്രോസില്‍ നിന്നായിരുന്നു റൂണിയുടെ ഗോള്‍. ഈ സീസണില്‍ റൂണി നേടുന്ന ഒമ്പതാമത്തെ ഗോളാണിത്. എന്നാല്‍ അല്‍‌പ സമയത്തിനകം പേശി വലിവ് മൂലം മൈതാനത്തില്‍ കുഴഞ്ഞു വീണ റൂണി കളിക്കളം വിടുകയായിരുന്നു. റൂണിയുടെ പരുക്ക് മാഞ്ചസ്റ്ററിന് തിരിച്ചടിയായി.

46 പോയന്‍റുള്ള ലിവര്‍പൂള്‍ ആണ് പ്രീമിയര്‍ ലീഗില്‍ നിലവില്‍ ഒന്നാമത്. ലീഗിന്‍റെ തുടക്കത്തില്‍ വന്‍ ലീഡുമായി കുതിച്ച ചെല്‍‌സി 42 പോയന്‍റോടെ മൂന്നാം സ്ഥാനത്താണ്. ഇന്നലെ നടന്ന മറ്റ് മല്‍‌സരങ്ങളില്‍ ഹള്‍ സിറ്റി ന്യൂ കാസില്‍ യുണൈറ്റഡിനേയും ക്രിസ്റ്റല്‍ പാലസ് ലെസ്റ്ററിനേയും പരാജയപ്പെടുത്തി.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
മാഞ്ചസ്റ്ററിലേക്കില്ലെന്ന് കാക്ക
ഫിഫ റാങ്കിംഗില്‍ സ്പെയിന്‍ ഒന്നാമത്
എസ് ബി ടി ഫൈനലില്‍
റൊണാള്‍ഡൊ ലോക ഫുട്ബോളര്‍
മാഡ്രിഡിനൊപ്പമെന്ന് ക്രിസ്റ്റാനോ
തിരുവനന്തപുരം കെ‌എസ്‌ഇ‌ബി ക്വാര്‍ട്ടറില്‍