തിരുവനന്തപുരം എസ് ബി ടി സംസ്ഥാന ക്ലബ് ഫുട്ബോളിന്‍റെ ഫൈനലില്‍ കടന്നു. സെമിയില്‍ കോഴിക്കോട് ചാന്ദ് നി എഫ് സി യെ 4-0 ന് ആണ് എസ് ബി ടി പരാജയപ്പെടുത്തിയത്.
എസ് ബി ടി ക്കു വേണ്ടി നാലപ്പത്തിയൊമ്പതാം മിനിറ്റില്‍ മാര്‍ട്ടിന്‍ ജോണും 62, 88 മിനിറ്റുകളില്‍ ക്യാപ്‌ടന്‍ ആസിഫ് സഹീറും ഇന്‍ജുറി ടൈമില്‍ എം അനീസും ആണ് ഗോള്‍ നേടിയത്.
ആദ്യപകുതിയില്‍ ഗോളടിക്കാനുള്ള ഏഴ് അവസരങ്ങള്‍ ചാന്ദ് നി എഫ് സി പാഴാക്കിയിരുന്നു. പന്ത്രണ്ടാം മിനിറ്റില്‍ എഫ് സി യുടെ അബ്‌ദുല്‍ ഖനി പന്ത് നീട്ടിയടിച്ചെങ്കിലും എസ് ബി ടി ഗോള്‍ വല കുലുക്കാന്‍ കഴിഞ്ഞില്ല.
രണ്ടാം പകുതിയില്‍ എസ് ബി ടി താരം മുഹമ്മദ് റാഫിയെ ഫൌള്‍ ചെയ്തതിന് ചാന്ദ് നിയുടെ സുചിത്രന് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തു പോകേണ്ടി വന്നു. |