പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > ഫുട്ബാള്‍ > മാഡ്രിഡിനൊപ്പമെന്ന് ക്രിസ്റ്റാനോ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മാഡ്രിഡിനൊപ്പമെന്ന് ക്രിസ്റ്റാനോ
PTI
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ സൂപ്പര്‍ വിംഗര്‍ ക്രിസ്റ്റാനോ റോണാള്‍ഡോ റയല്‍ മാഡ്രിഡിന്‍റെ വലയില്‍. റയല്‍ മാഡ്രിഡുമായി കരാര്‍ ഒപ്പുവയ്ക്കാമെന്ന് ക്ലബ്ബിന്‍റെ മുന്‍ പ്രസിഡന്‍റ് ഫ്ലോറന്‍റിനൊ പെരസിന് റൊണാള്‍ഡോ വാക്കാല്‍ ഉറപ്പ് നല്‍കി.

റോണാള്‍ഡോ തന്‍റെ ഏജന്‍റ് ജോര്‍ജ്ജ് മെന്‍ഡസുവഴിയാണ് പെരസിന് ഉറപ്പ് നല്‍കിയത്. ഇക്കാര്യം പറഞ്ഞ് 2010 ക്ലബ്ബ് തെരഞ്ഞെടുപ്പിനെ നേരിടാനാണ് പെരസിന്‍റെ നീക്കമെന്ന് ഒരു ബ്രിട്ടീഷ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

മാഞ്ചസ്റ്ററിന്‍റെ ഈ സൂപ്പര്‍ താരം മാഡ്രിഡുമായി കരാറില്‍ ഏര്‍പ്പെടാനുള്ള ആഗ്രഹം പലതവണ വെളിപ്പെടുത്തിയിട്ടുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും ഈ വേനല്‍ക്കാല സീസണ്‍ സൂപ്പര്‍ താരത്തിന്‍റെ വരവോടെ ആഘോഷിക്കാന്‍ സാധിച്ചേക്കുമെന്നാണ് മാഡ്രിഡ് അധികൃതരുടെ കണക്കുകൂട്ടല്‍.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം കാര്‍ലോസ് ടവസിനെയും മാഡ്രിഡ് നോട്ടമിട്ടുകഴിഞ്ഞു. ടവസിന്‍റെ കരാര്‍ ജൂണില്‍ അവസാനിക്കുമെന്നത് ക്ലബ്ബ് അധികൃതര്‍ക്ക് കൂടുതല്‍ ആശനല്‍കുന്നു.

 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
തിരുവനന്തപുരം കെ‌എസ്‌ഇ‌ബി ക്വാര്‍ട്ടറില്‍
ലിവര്‍പൂള്‍ മുന്നില്‍, ചെല്‍‌സിക്ക് സമനില
മാഞ്ചസ്റ്റര്‍, ചെല്‍‌സി ജയിച്ചു
ലിവര്‍പൂള്‍ തലപ്പത്തേക്ക്
അര്‍ഷാവിന്‍ ആഴ്സണലിലേക്ക്
ബൂട്ടിയ 2008ലെ ഇന്ത്യന്‍ ഫുട്ബോളര്‍