ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ലിവര്‍ പൂള്‍ മുന്നിലായി. ലിവര്‍പൂളിന് 20 കളികളില്‍ നിന്ന് 45 പോയിന്‍റുണ്ട്. ചെല്‍സി 42 പോയിന്‍റോടെ രണ്ടാം സ്ഥനത്തുണ്ട്.
കഴിഞ്ഞ കളിയില്‍ ലിവര്‍പൂള്‍ ന്യൂകാസിലിനെ ഒന്നിനെതിരെ അഞ്ചുഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഞായറാഴ്‌ച ചെല്‍സി ഫുള്‍ഹാമിനോട് സമനിലയില്‍ പിരിഞ്ഞു(2-2). ഇതോടെ അവര്‍ ലിവര്‍പൂളിന് മൂന്നു പോയന്‍റ് പിന്നിലായി.
സെന്‍റ് ജയിംസ് പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന എവേ മല്‍സരത്തില്‍ ആയിരുന്നു. ലിവര്‍പൂളിന്‍റെ തകര്‍പ്പന്‍ വിജയം. ക്യാപ്‌റ്റന്‍ സ്റ്റീവന്‍ജെറാര്‍ഡ് ഇരുപകുതികളിലായി(31,66) ലിവര്‍പൂളിനുവേണ്ടി രണ്ട് ഗോള്‍ നേടി. സമി ഹൈപിയ(36), റയാന്‍ ബാബല്‍(50), സാബി അലോന്‍സൊ(77) എന്നിവരാണ് മറ്റ് ഗോളുകളടിച്ചത്. ഡേവിഡ് എഡ്‌ഗാറിന്‍റേതാണു ന്യൂകാസിലിന്‍റെ ആശ്വാസഗോള്‍. ക്ലിന്‍റ് ഡെംസിയുടെ രണ്ടു ഗോളുകളാണ് ചെല്‍സിക്കെതിരെ ഫുള്‍ഹാമിന് സമനില നേടിക്കൊടുത്തത്. ഫ്രാങ്ക് ലാംപാര്‍ഡിന്‍റെ വകയായിരുന്നു ചെല്‍സിയുടെ രണ്ടു ഗോളുകളും. |