ഫെഡറേഷന്‍ കപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് മത്സരങ്ങള്‍ വ്യാഴാഴ്ച മുതല്‍ തുടങ്ങും. രണ്ട് ഗ്രൂപ്പുകളിലായി 16 ടീമുകളാണ് മത്സരിക്കാന്‍ എത്തുന്നത്.കേരളത്തിന്‍റെ പ്രതിനിധിയായി എസ് ബി ടി ഗ്രൂപ്പ് എയിലാണ്. ഡെമ്പോയ്ക്ക് എതിരെ ഏഴിനാണ് എസ് ബി ടിയുടെ ആദ്യ മത്സരം. കൊല്‍ക്കത്തയിലെ ബരാസത് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. എന്നാല്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടക്കും. 16 ടീമുകളെ നാല് ഗ്രൂപ്പായി തിരിച്ച് റൌണ്ട് റോബിന്‍ ലീഗ് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍. ഒരോ ഗ്രൂപ്പിലെയും വിജയികള്‍ സെമിയില്‍ എത്തും. 18 നാണ് സെമി 21 ന് ഫൈനല്‍. |