പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > ഫുട്ബാള്‍ > വിവാ കേരളയ്ക്ക് സമനില
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വിവാ കേരളയ്ക്ക് സമനില
PROPRO
കേരളത്തിന്‍റെ പ്രതിനിധിയായ വിവായ്ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീമിയര്‍ കപ്പ് അണ്ടര്‍ - 15 ഫുട്ബോള്‍ ഇന്ത്യാ ഫൈനലില്‍ സമനില. തിങ്കളാഴ്ച ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ സ്പോര്‍ട്ടിംഗ് ക്ലബ്ബ് ഡി ഗോവയെയാണ് തളച്ചത്

ലിന്‍ഡന്‍ കൊര്‍ഡോസോ അഞ്ചാം മിനിറ്റില്‍ ഗോവന്‍ ക്ലബ്ബിനെ മുന്നില്‍ എത്തിച്ചെങ്കിലും ജി അഭിജിത്ത് കേരളത്തിനായി സമനില ഗോള്‍ കണ്ടെത്തി.

മറ്റ് മത്സരങ്ങളില്‍ സിക്കിം ഫുട്ബോള്‍ അക്കാദമിയെ 5-0 ന് രാഘവ് എഫ് സി പരാജയപ്പെടുത്തി. ചണ്ഡീഗഡിലെ സെന്‍റ് സ്റ്റീഫന്‍ ഫുട്ബോള്‍ അക്കാദമിയെ കല്യാണി മുനിസിപ്പല്‍ അക്കാദമി ഗോളില്ലാ സമനിലയില്‍ കുരുക്കി.

ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ സാല്‍ഗോക്കര്‍ എസ് സി മുംബൈ സ്പൊര്‍ട്സ് സ്കൂള്‍ അസോസിയേഷനെ 3-0 നു തകര്‍ത്തു. വിവിധ സോണുകളില്‍ നിന്ന് ചാമ്പ്യന്‍‌മാരായി എത്തിയ എട്ട് ടീമുകളെ രണ്ട് പൂളാക്കി തിരിച്ചാണ് മത്സരം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
‘സിറ്റി മാനസീകമായി മാറണം’
ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്തേക്ക്
ക്രിസ്ത്യാനോ യൂറോപ്യന്‍ താരം
ചര്‍ച്ചില്‍ മൂന്നാം സ്ഥാനത്തേക്ക്
പലെര്‍മോ മിലാനെ തകര്‍ത്തു
മാഞ്ചസ്റ്ററിന് ഏകഗോള്‍ ജയം