ഈസ്റ്റ് ബംഗാളിനെ അവരുടെ മണ്ണില്‍ 2-1 നു പരാജയപ്പെടുത്തി ഗോവന്‍ ക്ലബ്ബ് ചര്‍ച്ചില്‍ ബ്രദേഴ്സ് ദേശീയ ഐ ലീഗ് ഫുട്ബോളില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമായിരുന്നു ചര്‍ച്ചില്‍ തിരിച്ചുകയറിയത്.ഇരു ടീമുകളും എതിരാളികള്‍ക്ക് സെല്‍ഫ് ഗോള്‍ സമ്മാനിച്ച മത്സരത്തില്‍ കാലു ഒഗ്ബായിയുടെ ഗോളാണ് ചര്‍ച്ചിലിനെ സഹായിച്ചത്. ഒന്നാം പകുതി ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു.ആദ്യം ഒരു സെല്‍ഫ് ഗോളില്‍ പിന്നിലായിപ്പോയ ചര്‍ച്ചില്‍ ബ്രദേഴ്സ് കാലു ഒഗ്ബായിയിലൂടെ സമനില പിടിച്ചു. എന്നാല്‍ അതിനു ശേഷം ഈസ്റ്റ്ബംഗാള്‍ താരം മെഹ്‌റാസുദ്ദീന്‍റെ ഒരു സെല്‍ഫ് ഗോള്‍ ചര്‍ച്ചിലിനു വിജയം ഒരുക്കി.ഒന്നാം സ്ഥാനത്ത് 25 പോയിന്‍റുമായി നില്‍ക്കുന്ന സ്പോര്‍ട്ടിംഗ് ഗോവയ്ക്കും 21 പോയിന്‍റുള്ള മോഹന്‍ ബഗാനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് 20 പോയിന്‍റുള്ള ചര്‍ച്ചില്‍. ഈസ്റ്റ് ബംഗാള്‍ 12 പോയിന്‍റുമായി ഏഴാം സ്ഥാനത്താണ്. |