ഇറ്റാലിയന്‍ സീരി എയില്‍ ഒന്നാം സ്ഥാനക്കാരായി വിരാജിക്കുക ആയിരുന്ന എ സി മിലാന് പലെര്‍മോയില്‍ നിന്നും അപ്രതീക്ഷിത തിരിച്ചടി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ആയിരുന്നു മിലാനെ പലെര്‍മോ തോല്‍പ്പിച്ചത്.ഫാബ്രീഷ്യോ, മിക്കോളി, എഡിസണ്‍ കാവാനി എന്നിവരുടെ ഗോളുകള്‍ക്കായിരുന്നു എ സി മിലാന്‍ പരാജമറിഞ്ഞത്. സ്വതവേ ദുര്‍ബ്ബലരായ പലെര്‍മോയ്ക്ക് എതിരെ മിലാന് നേടാനായത് റൊണാള്‍ഡീഞ്ഞോയില്‍ നിന്നും പിറന്ന ഏക ഗോള്‍ മാത്രമാണ്.കളിയുടെ അഞ്ചാം മിനിറ്റില്‍ തന്നെ പലെര്‍മോ വമ്പന്‍മാരെ ഞെട്ടിച്ചു. ഫാബ്രീഷ്യോ മിക്കോലിയുടെ വക ഗോള്‍. അമ്പത്തൊമ്പതാം മിനിറ്റില്‍ കവാനി, എണ്‍പതാം മിനിറ്റില്‍ സിം പ്ലീഷ്യോ എന്നിവരിലൂടെ ലീഡ് വര്‍ദ്ധിപ്പിച്ചു. എണ്‍പത്തിമൂന്നാം മിനിറ്റില്‍ പെനാല്‍റ്റിയില്‍ നിന്നാണ് റൊണാള്‍ഡീഞ്ഞോ മിലാന്‍റെ ഏക ഗോള്‍ കുറിച്ചത്. അതേ സമയം ഇന്‍റര്‍ മിലാനും റോമയും വിജയം കണ്ടെത്തി. ഇന്‍റര്‍ സുല്ലി മുണ്ടാരി, കാര്‍ഡോബ എന്നിവരുടെ ഗോളില്‍ 2-1 നു നാപ്പോളിയെ തോല്‍പ്പിച്ചു. റോമ ഫിയോറന്‍റീനയെയാണ് ഒരു ഗോളിനു തോല്‍പ്പിച്ചത്. |