ബല്‍ജിയത്തിനെതിരെ എല്‍ നിനോയില്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സ്പെയിന്‍ ഇറങ്ങുമ്പോള്‍ മുന്നേറ്റക്കാരന്‍ ഫെര്‍ണാണ്ടോ ടോറസ് മധുരസ്മരണകള്‍ അയവിറക്കിയേക്കാം. 24 കാരനായ ടോറസ് അന്താരാഷ്ട്ര മത്സരത്തിലേക്കുള്ള വരവ് അറിയിച്ചത് 2005 ഒക്ടോബര്‍ 8 ന് ബല്‍ജിയത്തിനെതിരെ ആയിരുന്നു.സീനിയര്‍ ടീമിനൊപ്പം ആദ്യ അന്താരാഷ്ട്ര മത്സരം 2003 ലാണ് കളിച്ചത് എങ്കിലും 2005 ലെ മത്സരത്തില്‍ ടോറസ് കണ്ടെത്തിയ ഇരട്ട ഗോള്‍ സ്പെയിന് നല്‍കിയത് ലോകകപ്പ് യോഗ്യത തന്നെയായിരുന്നു. 2006 ലോകകപ്പിലേക്ക് ചെമ്പടയെ പ്രവേശിപ്പിച്ചതും ഈ ഗോള്‍ തന്നെയായിരുന്നു. ബുധനാഴ്ച ടോറസ് വരുന്നതും ഇതേ വേദിയിലേക്ക് തന്നെയാണ്. 2010 ലോകകപ്പ് യോഗ്യതയ്ക്കായി സ്പെയിന്‍ ബല്‍ജിയത്തിനെതിരെ തയ്യാറാകുന്നതും കിംഗ് ബദോവിന്‍ സ്റ്റേഡിയത്തില്‍ തന്നെയാണ്. ഇത്തവണയും അതു പോലെ തന്നെ ഒരു മികച്ച പ്രകടനത്തിലൂടെ സ്പെയിനു വിജയമാണ് ടോറസിന്‍റെ ഉന്നം. |
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ |