ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ പണക്കൊയ്ത്തിനു പിന്നാലെ ദുബായ് കമ്പനികള്‍ വീണ്ടും. നഷ്ട ക്ലബ്ബുകളില്‍ ഒന്നായ ചാള്‍ട്ടണ്‍ അത്‌ലറ്റിക്കിനെ രക്ഷിക്കാനാണ് ദുബായ് ആസ്ഥാനമാക്കിയ വ്യവസായ ഗ്രൂപ്പിന്‍റെ കൈകള്‍ എത്തുന്നത്. ദുബായ് ആസ്ഥാനമായ സബീല്‍ ഇന്‍വെസ്റ്റിനാണ് ചാള്‍ട്ടണില്‍ താല്പര്യം. ദുബായ് കമ്പനി ക്ലബ്ബിനെ കുറിച്ച് കൂടുതല്‍ വ്യക്തമായ പഠനം നടത്തിക്കൊണ്ടിരിക്കുക ആണ്. പ്രാഥമിക വാഗ്ദാനം സ്വീകരിച്ചതായി ക്ലബ്ബ് ഒരു പ്രസ്താവനയിലൂടെ വ്യക്തമാക്കി. നേരത്തെ തന്നെ ഏതെങ്കിലും ക്ലബ്ബിനെ ഏറ്റെടുത്ത് പ്രീമിയര്‍ ലീഗിലേക്ക് കയറാന്‍ കാത്തിരിന്ന സബീല്‍ ന്യൂ കാസില്‍ യുണൈറ്റഡിനെ ആയിരുന്നു ഉന്നമിട്ടിരുന്നത്. എന്നാല്‍ ഏറ്റെടുക്കല്‍ ചര്‍ച്ചകള്‍ പിന്നീടത്തേക്ക് മാറ്റി വയ്ക്കുക ആയിരുന്നു.ചാള്‍ട്ടന്‍റെ ആരാധകര്‍ക്കും ഷെയര്‍ ഹോള്‍ഡര്‍മാര്‍ക്കും ജോലിക്കാര്‍ക്കും ഇത് ഒരു വിജയം ആണെന്ന് ചാള്‍ട്ടണ്‍ ചെയര്‍മാന്‍ റിച്ചഡ് മുറെ വ്യക്തമാക്കുന്നു. ക്ലബ്ബില്‍ ധനം നിക്ഷേപിക്കാന്‍ ഇതാണ് യഥാര്‍ത്ഥ സമയമെന്ന് സബീല്‍ ചെയര്‍മാന്‍ മൊഹമ്മദ് അല്‍ ഹാഷിമി യും വ്യക്തമാക്കി. യൂറോപ്പിലെയും മദ്ധ്യേഷ്യയിലെയും മറ്റ് പല വ്യവസായ ഗ്രൂപ്പുകളും ക്ലബ്ബ് ഏറ്റെടുക്കാന്‍ എത്തിയിരുന്നു. പ്രീമിയര്‍ ലീഗില്‍ പതിനാലാം സ്ഥാനത്താണ് ചാള്‍ട്ടണ്‍ ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. |
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ |