പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > ഫുട്ബാള്‍ > സ്പെയിന്‍ ഒന്നാമത് തന്നെ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സ്പെയിന്‍ ഒന്നാമത് തന്നെ
PROPRO
തുടര്‍ച്ചയായി നാലാം മാസത്തിലും ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് യൂറോപ്യന്‍ ചാമ്പ്യന്‍‌മാരായ സ്പെയിന്‍. ലോക ചാമ്പ്യന്‍‌മാരായ ഇറ്റലിയെ മറികടന്ന് നേടിയ സ്ഥാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ചുവപ്പന്‍ കുപ്പായക്കാര്‍. ലോകകപ്പ് യോഗ്യതാ മത്സരത്തിലെ വിജയമാണ് തുണച്ചത്.

അര്‍മീനിയയെയും ബോസ്നിയയെയും ആണ് സ്പെയിന്‍ അടുത്ത കാലത്ത് കീഴടക്കിയത്. രണ്ടാം സ്ഥാനക്കാര്‍ ഇറ്റലി ജോര്‍ജിയയെയും സൈപ്രസിനെയും പരാജയപ്പെടുത്തി. ജര്‍മ്മനിയാണ് മൂന്നാമത്. ലോകകപ്പില്‍ ഏറ്റവും കൂടതല്‍ തവണ ജയിച്ച ബ്രസീല്‍ നെതര്‍ലണ്ടിനും ക്രൊയേഷ്യയ്ക്കും മുന്നില്‍ നാലാം സ്ഥാനത്താണ്.

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബൊളീവിയയെ സമനിലയില്‍ തളച്ചതും ചിലിയെ തോല്‍പ്പിച്ചതുമാണ് മഞ്ഞക്കിളികളെ മുകളിലേക്ക് ഉയര്‍ത്തിയത്. ഏഴാമതാണ് അര്‍ജന്‍റീന. ചെക്ക് റിപ്പബ്ലിക്ക് എട്ടാമതും റഷ്യ ഒമ്പതാമതും പോര്‍ച്ചുഗല്‍ പത്താമതുമാണ് ലോക റാങ്കിംഗില്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
മെസ്സി തന്നെ മിടുക്കനെന്ന്
ഹോം മാച്ചില്‍ തിരിച്ചടിക്കും
അണ്ടര്‍ 16: ഇന്ത്യ ജയിച്ചു
പ്രതിസന്ധി ക്ലബ്ബുകളെയും ബാധിക്കും
ഫാബ്രെഗാസിന് ബാഴ്സയില്‍ ചേരാനാഗ്രഹം
സിറ്റി തിയറി ഹെന്‍‌റിക്ക് പിന്നാലെ