യൂറോപ്പില്‍ നഷ്ടമായ പ്രതാപം തിരിച്ചു പിടിക്കാനുള്ള യാത്രയില്‍ ജര്‍മ്മന്‍ ചാമ്പ്യന്‍മാര്‍ ബയേണ്‍ മ്യൂണിക്കിനും ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്‍റസിനും സമനില. ബയേണ്‍ മ്യൂണിക് ഫ്രഞ്ച് ചാമ്പ്യന്‍മാരായ ലിയോണുമായി ഒരു ഗോള്‍ സമനില വഴങ്ങിയപ്പോള്‍ യുവന്‍റസിനെ ബോറിസോവ് 2-2 ല്‍ കുരുക്കി.
കളിയുടെ തുടക്കത്തില്‍ തന്നെ രണ്ട് ഗോളിനു മുന്നിലായ സെര്‍ബിയന്‍ ക്ലബ്ബിനെ ശ്രമകരമായ നീക്കങ്ങള്‍ നടത്തിയാണ് യുവന്‍റസ് പിടിച്ചു കെട്ടിയത്. ഇയാക്വിന്‍റയുടെ ഇരട്ട ഗോളുകളായിരുന്നു മുന്‍ ഇറ്റാലിയന്‍ ചാമ്പ്യന്‍മാരെ രക്ഷിച്ചത്. പതിനേഴാം മിനിറ്റില്‍ സെര്‍ബിയന്‍ ക്ലബ്ബ് ആദ്യ ഗോള്‍ നേടി.
സെര്‍ജിക്രിവെറ്റ്‌സ് നേടിയ ആദ്യ ഗോളിനു പിന്നാലെ ഇഗോര്‍സ്റ്റെസെവിക്ക് ഇരുപത്തിമൂന്നാം മിനിറ്റില്‍ ഹെഡ്ഡറില്‍ നിന്നും രണ്ടാം ഗോളും നേടി. ഇരുപത്തിമൂന്നാം മിനിറ്റില്‍ സെബാസ്റ്റ്യന്‍ ജിയോവിങ്കോയുടെ ക്രോസ്സില്‍ ആദ്യഗോള്‍ കണ്ടെത്തിയ ഇയാക്വിന്‍റ ഇഞ്ചുറി സമയത്ത് രണ്ടാം ഗോളും കണ്ടെത്തി.
ബെര്‍ലിനിലെ സ്വന്തം മണ്ണിലാണ് ബയേണിനു നാണംകെട്ട സമനില വഴങ്ങേണ്ടി വന്നത്. മാര്‍ട്ടിന്‍ ദെമിഷെല്ലിയുടെ ഗോളില്‍ പിന്നിലായിപ്പോയ ബയേണ്‍ മ്യൂണിക് സെറോബര്‍ട്ടോയുടെ ഗോളിലാണ് തിരിച്ചടിച്ച് രക്ഷപ്പെട്ടത്. ഫ്രാങ്ക് റിബെറിയും ലൂക്കാ ടോണിയും നിറം മങ്ങിയ പ്രകടനമാണ് നടത്തിയത്. |
| തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ | |
|