യുവേഫകപ്പ് ചാമ്പ്യന്‍മാരെ സ്വന്തം മണ്ണില്‍ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മുന്നോട്ട് കയറി. സെന്‍റ് പീറ്റേഴ്‌സ് ബര്‍ഗില്‍ നടന്ന മത്സരത്തില്‍ സെനിറ്റിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു റയല്‍ മാഡ്രിഡ് വീഴ്ത്തിയത്.
നാലാം മിനിറ്റില്‍ തോമാസ് ഹുബോക്കന്‍റെ സെല്‍ഫ് ഗോളും റൂയി മുപ്പത്തൊന്നാം മിനിറ്റില്‍ കണ്ടെത്തിയ ഗോളുമായിരുന്നു റയലിന്‍റെ വിജയത്തിനു പിന്നില്‍. ഇരുപത്തഞ്ചാം മിനിറ്റില്‍ ഡാനി ഒരു ഗോള്‍ മടക്കി.
അഞ്ച് വര്‍ഷത്തിനു ശേഷം ഇതാദ്യമായിട്ടാണ് റയല്‍ മാഡ്രിഡ് ആദ്യ രണ്ട് മത്സരങ്ങളിലും വിജയം കണ്ടെത്തുന്നത്. ഗ്രൂപ്പ് എച്ചില്‍ യുവന്‍റസിനോട് ഏറ്റ ആദ്യ തോല്‍വിക്കു ശേഷം പരിശീലകന്‍ ഡിക് അഡ്വോക്കേറ്റ് റഷ്യന്‍ സ്റ്റാര്‍ ആന്ദ്രേ അര്‍ഷാവിനെ റയലിനെതിരെ ഇറക്കിയിട്ടും ഫലം കണ്ടില്ല.
സൂപ്പര്‍താരം റൌളും പരുക്കേറ്റ മദ്ധ്യനിരക്കാരന്‍ ഗുട്ടിയും ഇല്ലാതെയായിരുന്നു റയല്‍ മത്സരത്തിനിറങ്ങിയത്. ഡച്ച് താരം റാഫേല്‍ വാന്‍ഡെര്‍ വാട്ടിനായിരുന്നു മദ്ധ്യനിരയുടെ ചുമതല. സ്പെയിനില്‍ നിന്നുള്ള വില്ലാറയലാകട്ടെ ഏക പക്ഷീയമായ ഒരു ഗോളിനു കെല്‍റ്റിക്കിനെ കീഴടക്കി. ഗ്രൂപ്പ് ഇ യില്‍ മാര്‍ക്കോ സെന്നയുടെ ഫ്രീ കിക്കായിരുന്നു ഗോളില്‍ കലാശിച്ചത്. |
| തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ | |
|