പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > ഫുട്ബാള്‍ > ചര്‍ച്ചില്‍ ബ്രദേഴ്സ് ഫൈനലില്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ചര്‍ച്ചില്‍ ബ്രദേഴ്സ് ഫൈനലില്‍
ഡ്യൂറന്‍ഡ് കപ്പ് സെമിയില്‍ സ്പോര്‍ട്ടിങ്ങ് ക്ലബ് ഗോവയെ 3-0ത്തിന് പെനാല്‍റ്റി ഷൂട്ടൌട്ടില്‍ കീഴടക്കി നിലവിലെ ചാമ്പ്യന്‍മാരായ ചര്‍ച്ചില്‍ ബ്രദേഴ്സ് ഫൈനലില്‍ എത്തി. കഴിഞ്ഞ വര്‍ഷത്തിന്‍റെ തനിയാവര്‍ത്തനമായ ഫൈനലില്‍ ഗോവന്‍ ക്ലബ് മഹേന്ദ്രാ യുണൈറ്റഡിനെ നേരിടും.

ഇഞ്ചൊടിഞ്ച് പോരാട്ടം നടന്ന രണ്ടാം സെമിയിലെ നിശ്ചിത കളി സമയവും അധിക സമയവും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതോടെയാണ് മത്സരം പെനാല്‍ട്ടി ഷൂട്ടൌട്ടിലേക്ക് കടന്നത്. ചര്‍ച്ചിലിനായി ഒഡാഫ ഒന്‌യെകീ ഒകോലീ, ഒഗ്ബാ കാലൂ നാനാ, വരുണ്‍ ദീപ് എന്നിവര്‍ സ്പോര്‍ട്ടിങ്ങ് ഗോളി ഫെലിക്സ് ഡിസൂസയെ കീഴടക്കി.

അതേ സമയം സ്പോര്‍ട്ടിങ്ങിനായി കിക്കെടുത്ത എന്‍ സിങ്ങ്, ബിശേശ്വര്‍ സിങ്ങ്, മിക്കി ഫെര്‍ണാണ്ടസ് എന്നിവര്‍ക്കൊന്നും ലക്‌ഷ്യം കാണാനായില്ല. ചര്‍ച്ചില്‍ ഗോളി അരിന്ദാം ഭട്ടാചാര്യ ബാറിന് കീഴില്‍ ഉജ്ജ്വല പ്രകടനമാണ് കാഴ്ച വെച്ചത്.
കൂടുതല്‍
ബാര്‍ട്ടന് വിലക്ക്
അന്‍ഡോറയ്ക്കെതിരെ ഫെര്‍ഡിനാന്‍ഡില്ല
ന്യൂകാസില്‍ പരിശീലകന്‍ രാജിവെച്ചു
സ്കൊളാരി നിരാശനല്ല
സ്പെയിന്‍ തന്നെ ഒന്നാമന്‍!
ഡ്യൂറന്‍ഡ്: സ്പോര്‍ട്ടിങ്ങ് സെമിയില്‍