സൂപ്പര്‍ താരം റോബീഞോയെ സ്വന്തമാക്കാന്‍ പതിനെട്ടടവും പയറ്റുന്ന ഇംഗ്ലീഷ് ക്ലബ് ചെല്‍സിക്ക് താരത്തിന്‍റെ നിലവിലെ ക്ല്ബ്ബായ റയല്‍ മാഡ്രിഡിന്‍റെ ശക്തമായ മറുപടി. താരത്തെ തങ്ങള്‍ വില്‍ക്കില്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെ റോബിഞ്ഞൊയുടെ പേര് വെച്ച് ചെല്‍സി വിപണന തന്ത്രങ്ങള്‍ നടപ്പിലാക്കുന്നു എന്നാണ് റയല്‍ തങ്ങളുടെ വെബ്സൈറ്റിലൂടെ ആരോപിച്ചിരിക്കുന്നത്
അടുത്ത സീസണില്‍ ചെത്സിക്ക് വേണ്ടി കളിക്കാനുള്ള തന്‍റെ താല്‍പര്യത്തിന് റയല്‍ മാഡ്രിഡ് എതിര് നിലക്കരുതെന്ന് റോബിഞ്ഞോ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. ചെല്‍സിയിലേക്ക് പോകാനുള്ള ആഗ്രഹം കൊണ്ടല്ല മറിച്ച റയല്‍ തന്നോട് സ്വീകരിച്ച സമീപനത്തില്‍ പ്രതിഷേധിച്ചാണ് ക്ലബ് വിടാന്‍ താല്‍പര്യപ്പെടുന്നതെന്ന ബ്രസീലിയന്‍ താരം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
മാഡ്രിഡുമായുള്ള തന്‍റെ കരാര്‍ പുതുക്കാന്‍ മെയ് മാസം മുതല്‍ ശ്രമിച്ച് വരികയാണെന്നും എന്നാല്‍ ക്രിസ്ത്യാനോ റോണാള്‍ഡോയെ ടീമിലെത്തിക്കാനുള്ള താല്‍പര്യം കാരണം മാഡ്രിഡ് ഇതിന് തയാറായില്ലെന്നും റോബീഞ്ഞോ കുറ്റപ്പെടുത്തി. ഇപ്പോള്‍ ഈ ശ്രമം പരാജയപ്പെട്ടതിനാലാണ് തന്‍റെ ട്രാന്‍സ്ഫര്‍ ക്ലബ് അനുവദിക്കാത്തതെന്നും താരം പറഞ്ഞു.
അതേ സമയം റോബീഞ്ഞോയെ നല്‍കില്ല എന്ന് അറിഞ്ഞിട്ടും ചെല്‍സി തങ്ങളുടെ വെബ്സൈറ്റിലൂടെ താരത്തിന്‍റെ പേരുള്ള ഉടുപ്പുകളും മറ്റും വില്‍ക്കുന്നു എന്നാണ് മാഡ്രിഡിന്‍റെ ആരോപണം.
|