ഒരു തവണ കൂടി ഒളിമ്പിക്‍സ് സ്വര്‍ണ്ണം ലക്‍ഷ്യമാക്കി നീങ്ങുകയാണ് നൈജീരിയ. ഒളിമ്പിക്‍സ് സെമി ഫൈനലില്‍ എതിരാളികളായ ബെല്‍ജിയത്തെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ അടിച്ചാണ് നൈജീരിയ വെള്ളി മെഡല്‍ ഉറപ്പാക്കിയത്.
12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നൈജീരിയ ഒളിമ്പിക്‍സ് കലാശക്കളിക്ക് അര്‍ഹത സമ്പാദിക്കുന്നത്.
ഇരു പകുതികളിലുമായി ചിനേഡു ഒബൂക്കെ ഒബാസി രണ്ട് ഗോളുകളും ഒലുബായോ അഡൊഫെമി, ചിബൂസര്‍ ഒകോക്വോ എന്നിവരാണ് കഴുകന്‍മാര്‍ക്കായി ഗോളുകള്‍ കുറിച്ചത്.
പകരക്കാരനായി കളത്തിലെത്തിയ ലൌറെന്‍റ് സിമാന്‍ ബല്‍ജിയത്തിന്‍റെ ഏക ഗോള്‍ കണ്ടെത്തി.
|