പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > ഫുട്ബാള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ലോകകപ്പില്‍ ഒത്തുകളി: ഹാവലാഞ്ച്  Search similar articles
PROPRO
പ്രമുഖ ടീമുകളും കരുത്തരായ താരങ്ങളും ഇറങ്ങുന്നുണ്ടെങ്കിലും ലോകകപ്പ് ഫുട്ബോളില്‍ പലപ്പോഴായി ഒത്തുകളി നടന്നിരുന്നതായി മുന്‍ ഫിഫാ പ്രസിഡന്‍ഡ്‍. ബ്രസീലിയനായ ജോ ഹവലാഞ്ചാണ് ഈ വെളിപ്പെടുത്തലിനു പിന്നില്‍. ബ്രസീലിലെ ഒരു പത്രത്തോട് നടത്തിയ വെളിപ്പെടുത്തലില്‍ 1966, 74 ലോകകപ്പിലായിരുന്നു ഇത്.

രണ്ട് ലോകകപ്പില്‍ ഇംഗ്ലണ്ടും ജര്‍മ്മനിയുമായിരുന്നു യഥാക്രമം ജേതാക്കളായത്. അന്നത്തെ ഫുട്ബോള്‍ ശക്തി ബ്രസീലിന്‍റെ ആധിപത്യത്തെ മറികടക്കാന്‍ ഈ രണ്ട് ഫലവും നേരത്തേ തയ്യാറാക്കി വച്ചിരിക്കുക ആയിരുന്നെന്നാണ് ഹവലാഞ്ച് കുറ്റപ്പെടുത്തുന്നത്. ഒട്ടേറെ വിവാദങ്ങള്‍ ഉള്‍പ്പെട്ട ഈ ലോകകപ്പില്‍ ചാമ്പ്യന്‍‌മാര്‍ ഇംഗ്ലണ്ടായിരുന്നു.

ക്വാര്‍ട്ടറില്‍ അര്‍ജന്‍റീനയെ ഏകപക്ഷീയമായ ഒരു ഗോളിനു ഇംഗ്ലണ്ട് മറികടന്നതിനെതിരെയാണ് ഹവലാഞ്ച് വിരല്‍ ചൂണ്ടുന്നത്. അര്‍ജന്‍റീന നായകന്‍ അന്‍റോണിയോ റാറ്റിന്‍ ചുവപ്പ് കാര്‍ഡ് കണ്ടതിനു ശേഷമായിരുന്നു ഇംഗ്ലണ്ടിന്‍റെ ഗോള്‍. ഇംഗ്ലണ്ടില്‍ 1966 ല്‍ നടന്ന ലോകകപ്പ് വര്‍ഷങ്ങളായി ഗൂഡാലോചനയുടെ കേന്ദ്രമായിട്ടാണ് അറിയപ്പെടുന്നത്.

ഇംഗ്ലണ്ട് ലോകകപ്പ് ജയിക്കണമെന്ന ഉദ്ദേശത്തില്‍ നടത്തിയ ഗൂഡശ്രമങ്ങളുടെ പരിസമാപ്തിയായിരുന്നു ഇതെന്നും ഹവലാഞ്ച് വെളിപ്പെടുത്തുന്നു. മത്സരത്തിലെ റഫറി ജര്‍മ്മന്‍ കാരനായിരുന്നു. ക്വാര്‍ട്ടറില്‍ ഉറുഗ്വേയെ ജര്‍മ്മനി മറികടന്നപ്പോള്‍ റഫറി ഇംഗ്ലീഷ്കാരനുമായിരുന്നു. ജെഫ് ഹഴ്‌സിന്‍റെ വിവാദമായ ഗോള്‍ ഈ മത്സരത്തിലാണ് പിറന്നത്.

ജോ ഹവലാഞ്ച് 1974 മുതല്‍ 1998 വരെ ഫിഫയുടെ പ്രസിഡന്‍ഡായ വ്യക്തിയാണ്. ഹവലാഞ്ചിന്‍റെ അഭിപ്രായത്തില്‍ 74 ലോകകപ്പിലും സമാനമായ ഒരു ഗൂഡാലോചന നടന്നതായി പറയുന്നു.

ബ്രസീല്‍ ഹോളണ്ട് മത്സരം നിയന്ത്രിച്ചത് ജര്‍മ്മന്‍ റഫറി ആയിരുന്നു. പെലെയ്‌ക്ക് പരുക്കേറ്റ ഈ മത്സരത്തില്‍ ഹോളണ്ട് 2-0 നു ജയിച്ചു ഫൈനലില്‍ കടന്നു. ഫൈനലില്‍ 2-0 നു നെതര്‍ലന്‍ഡിനെ കീഴടക്കി ജര്‍മ്മനി കിരീടം നേടി. 1962 ല്‍ ചിലിയിലും 1970 ല്‍ മെക്‍സിക്കോയിലും മികച്ച പ്രകടനം നടത്തിയ ടീമാണ് ബ്രസീലിന്‍റെത്. ബ്രസീലിനെ കപ്പില്‍ നിന്നും
അകറ്റി നിര്‍ത്തുന്നതിന് ആയിരുന്നു ഈ നീക്കങ്ങള്‍ നടത്തിയതെന്ന് ഹവലാഞ്ച് പറയുന്നു.
കൂടുതല്‍
ലിപ്പി ഇറ്റാലിയന്‍ പരിശീലകന്‍
യൂറോയില്‍ സ്പാനിഷ് കപ്പലോട്ടം
ഫത്തീം തെരീമിനു മതിയായി
അര്‍ഷാവിനു വേണ്ടി ബാഴ്‌സ
ചരിത്രമെഴുതാന്‍ റഷ്യയും സ്പെയിനും
യൂറോ: ജര്‍മ്മനി ഫൈനലില്‍