പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > ഫുട്ബാള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
യൂറോയില്‍ സ്പാനിഷ് കപ്പലോട്ടം  Search similar articles
PTIPRO
യൂറോയില്‍ ഗ്രൂപ്പ് മത്സരത്തില്‍ പുറത്തെടുത്ത മികച്ച പ്രകടനം സ്പെയിന്‍ ആവര്‍ത്തിച്ചപ്പോള്‍ തകര്‍ന്നത് റഷ്യന്‍ പട. യൂറോ 2008 ഫുട്ബോളിന്‍റെ സെമിയില്‍ ഏക പക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നു സ്പെയിന്‍ റഷ്യയെ തകര്‍ത്തത്. നെതര്‍ലന്‍ഡിനെ തോല്‍പ്പിക്കാന്‍ പുറത്തെടുത്ത മികവ് റഷ്യന്‍ മുന്നേറ്റക്കാര്‍ മറന്നുപോയി.

സാവി, ഗ്വിസ, സില്‍‌വ എന്നിവരായിരുന്നു സ്പെയിന്‍റെ സ്കോറര്‍മാര്‍. ഗോള്‍ ഒഴിഞ്ഞു നിന്ന ഒന്നാം പകുതിക്ക് ശേഷം അരഗോണസിന്‍റെ കുട്ടികള്‍ ഹിഡിംഗിന്‍റെ കുട്ടികളെ തകര്‍ത്തുകളഞ്ഞു. ആന്ദ്രേ അര്‍ഷാവിനെയും പാവ്ലൂ ചെങ്കോയെയും നന്നായി തടയാന്‍ റഷ്യന്‍ പ്രതിരോധ നിരയ്‌ക്കും ഗോള്‍ കീപ്പര്‍ കാസിലാസിനും കഴിഞ്ഞു.

സ്പാനിഷ് വിജയത്തിനു പിന്നില്‍ ആഴ്സണല്‍ മദ്ധ്യനിരക്കാരന്‍ സെസ്ക് ഫബ്രിഗാസിന്‍റെ കൌശലങ്ങളായിരുന്നു തിളങ്ങി നിന്നത്. പരുക്കേറ്റു പുറത്ത് പോയ ഡേവിഡ് വില്ലയുടെ പകരക്കാരനായിട്ടായി വന്നാണ് ഫാബ്രിഗാസ് വിജയത്തിനു ചുക്കാന്‍ പിടിച്ചത്. ഫൈനലില്‍ സ്പെയിന്‍ തുര്‍ക്കിയെ സെമിയില്‍ പരാജയപ്പെടുത്തിയ ജര്‍മ്മനിയെ നേരിടും.

അമ്പതാം മിനിറ്റിലായിരുന്നു സ്പെയിന്‍റെ ആദ്യ ഗോള്‍ വന്നത്. ആന്ദ്രേസ് ഇനിയേസ്തയുടെ ഉജ്വലമായ ക്രോസ് സാവി ലക്ഷ്യത്തില്‍ എത്തിക്കുക ആയിരുന്നു. പതിനേഴ് മിനിറ്റ് കഴിഞ്ഞപ്പോള്‍ സ്പെയിന്‍ വീണ്ടും ഗോള്‍ നേടി. ഇത്തവണയും ഫാബ്രിഗാസായിരുന്നു ചുക്കാന്‍ പിടിച്ചത്. ഫാബ്രിഗാസിന്‍റെ പാസ് ഗ്വിസ ലക്‍‌ഷ്യത്തില്‍ എത്തിച്ചു.

ഒരിക്കല്‍ കൂടി ഫാബ്രിഗാസ് റഷ്യയെ തകര്‍ക്കാന്‍ കൂട്ടു നിന്നു. എണ്‍പത്തി രണ്ടാം മിനിറ്റില്‍ ഡേവിഡ് സില്‍‌വയ്‌ക്കായിരുന്നു ഫാബ്രിഗാസിന്‍റെ പാസ്. രണ്ടാം പകുതിയിലെ മൂന്ന് ഗോളുകള്‍ റഷ്യയെ തകര്‍ത്തു.
കൂടുതല്‍
ഫത്തീം തെരീമിനു മതിയായി
അര്‍ഷാവിനു വേണ്ടി ബാഴ്‌സ
ചരിത്രമെഴുതാന്‍ റഷ്യയും സ്പെയിനും
യൂറോ: ജര്‍മ്മനി ഫൈനലില്‍
ഡൊണഡോണിക്ക് പണി പോകും
ജര്‍മ്മനിയെ തളയ്‌ക്കാന്‍ തുര്‍ക്കി