പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > ഫുട്ബാള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഫത്തീം തെരീമിനു മതിയായി  Search similar articles
PROPRO
ശൂന്യതയില്‍ നിന്നും മികച്ച നാല് ടീമുകളുടെ പട്ടികയിലേക്ക് തുര്‍ക്കിയെ എത്തിച്ച ദേശീയ ഫുട്ബോള്‍ പരിശീലകന്‍ ഫത്തീം തെരീം പണി മതിയാക്കിയേക്കും. ജര്‍മ്മനിയോട് സെമിയില്‍ 3-2 നു പരാജയപ്പെട്ടതിനു പിന്നാലെയാണ് പരിശീലക സ്ഥാനം രാജി വച്ചേക്കുമെന്ന് തെരീം വ്യക്തമാക്കിയത്.

തെരീമിന്‍റെ കരാറില്‍ ഇനി മൂന്ന് വര്‍ഷം കൂടി ബാക്കി നില്‍ക്കുന്നുണ്ട്. മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും കരുത്തരായ ജര്‍മ്മനിക്കെതിരെ മികച്ച പ്രകടനം നടത്താനായതില്‍ അഭിമാനിക്കുകയാണ് തുര്‍ക്കി ആരാധകര്‍. മുന്‍ നിരക്കാരായ ആ പേര്‍ പുറത്തിരുന്നിട്ടും ജര്‍മ്മനിക്കെതിരെ തുര്‍ക്കി പുറത്തെടുത്ത കളി ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

എന്നിരുന്നാലും കളിക്കാരും ഫെഡറേഷനുമായി സംസാരിച്ച ശേഷം മാത്രമേ ശരിയായ ഒരു തീരുമാനത്തില്‍ എത്തിച്ചേരുകയുള്ളൂ എന്ന് തെരീം പറയുന്നു. തനിക്ക് വാഗ്ദാനം പാലിക്കാനായില്ലെങ്കില്‍ തുര്‍ക്കിയിലെ പണി മതിയാക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നതായി തെരീം വ്യക്തമാക്കി. തനിക്ക് വാക്ക് പാലിക്കാനായില്ല അതു കൊണ്ട് തനെന്‍ തുര്‍ക്കിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും മറ്റേതെങ്കിലും രാജ്യത്തേക് പോകുമെന്നും തരീം പറയുന്നു.

അതേ സമയം മറുവശത്ത് ജര്‍മ്മന്‍ പരിശീലകന്‍ സെമി ഫൈനല്‍ ജയം ആസ്വദിക്കുകയാണ്. യൂറോയില്‍ കപ്പു നേടുമെന്ന് തന്നെ വിശ്വസിക്കുകയാണ് ജര്‍മ്മന്‍ പരിശീലകന്‍. അവസാന മിനിറ്റില്‍ ഉണ്ടായ ഗോള്‍ നാടകീയവും അവിശ്വസനീയവുമാണെന്നായിരുന്നു ലോ പറഞ്ഞത്. 2-2 ല്‍ നിന്ന മത്സരം അവസാന മിനിറ്റില്‍ ഫിലിപ് ലാം കണ്ടെത്തിയ ഗോളിലാണ് ജര്‍മ്മനിക്ക് അനുകൂലമായി മാറിയത്.

സെമി ഫൈനലില്‍ തുര്‍ക്കി അവിസ്മരണീയമായ പ്രകടനമാണ് നടത്തിയതെന്നും എന്നാല്‍ അവസാന മിനിറ്റുവരെ ചൂട് നിലനിര്‍ത്തിയ പ്രകടനമാണ് തങ്ങള്‍ നടത്തിയതെന്നും ജര്‍മ്മന്‍ നായകന്‍ മൈക്കല്‍ ബെല്ലാക്കും കളിയിലെ മികച്ച താരമായി മാറിയ ഫിലിപ് ലാമും വ്യക്തമാക്കി. ഉയര്‍ച്ചയും താഴ്‌ചയും ഉണ്ടായ ക്ലാസിക് പോരാട്ടമെന്നാണ് മത്സരത്തെ ലാം വിശേഷിപ്പിച്ചത്.
കൂടുതല്‍
അര്‍ഷാവിനു വേണ്ടി ബാഴ്‌സ
ചരിത്രമെഴുതാന്‍ റഷ്യയും സ്പെയിനും
യൂറോ: ജര്‍മ്മനി ഫൈനലില്‍
ഡൊണഡോണിക്ക് പണി പോകും
ജര്‍മ്മനിയെ തളയ്‌ക്കാന്‍ തുര്‍ക്കി
ടോട്ടിയും നെസ്റ്റയും മടങ്ങിവരുന്നു