പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > ഫുട്ബാള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അര്‍ഷാവിനു വേണ്ടി ബാഴ്‌സ  Search similar articles
PROPRO
യൂറോ 2008 ലെ റഷ്യയുടെ അത്‌ഭുത താരം ആന്ദ്രേ അര്‍ഷാവിനെ തേടി സ്പാനിഷ് ക്ലബ്ബുകളുടെ വിളി വന്നതായി സെന്‍റ് പീറ്റേഴ്സ് ബര്‍ഗില്എ സെനിറ്റ് ക്ലബ്ബ് വക്താക്കള്‍. യൂറോയില്‍ റഷ്യന്‍ ടീമിന്‍റെ മദ്ധ്യനിരയില്‍ മികച്ച പ്രകടനം നടത്തുന്ന അര്‍ഷാവിനെ തേടിയെത്തിയിരിക്കുന്നവരിലെ പ്രമുഖര്‍ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സിലോണയാണ്.

അര്‍ഷാവിനെ തേടിയെത്തിയിരിക്കുന്നവരില്‍ എറ്റവും പ്രമുഖര്‍ ബാഴ്‌സിലോണയാണെന്നും അര്‍ഷാവിന്‍ ഇനി സെനിറ്റിലേക്ക് ഉണ്ടോ എന്ന് മാത്രമാണ് അറിയേണ്ടതെന്ന് റഷ്യന്‍ ക്ലബ്ബിന്‍റെ അധികൃതരും വ്യക്തമാക്കുന്നു.

ഈ വര്‍ഷം ആദ്യമുള്ള തങ്ങളുടെ ലക്‍ഷ്യം അര്‍ഷാവിനാണെന്ന് ബാഴ്‌സ വ്യക്തമാക്കുന്നു. അതേ സമയം ഇംഗ്ലീഷ് ക്ലബ്ബുകളും നോട്ടമിട്ടിരിക്കുന്ന അര്‍ഷാവിനെ ടീമിലെത്തിക്കുക അത്ര എളുപ്പമുള്ള കാര്യമാണെന്ന് കരുതുന്നില്ലെന്ന് ബാഴ്‌സിലോണയുടെ വൈസ് പ്രസിഡന്‍ഡ് ഫെറന്‍ സോറിയാനോയും പറയുന്നു.

ഇപ്പോള്‍ തന്നെ ചെല്‍‌സിയും ആഴ്‌സണലും റഷ്യന്‍ താരത്തിനു പിന്നാലെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏപ്രിലില്‍ ജര്‍മ്മന്‍ ക്ലബ്ബ് ബെയര്‍ ലെവര്‍ കൂസനെതിരെ സെനിറ്റിന്‍റെ കളി കണ്ടപ്പോള്‍ തന്നെ അര്‍ഷാവിന്‍ തങ്ങളുടെ ലക്‍ഷ്യത്തിലെ ഒന്നാം സ്ഥാനക്കാരായെന്ന് ബാഴ്‌സ വ്യക്തമാക്കി. റഷ്യയെ യൂറോ സെമിയിലെക്ക് നയിക്കാന്‍ മികച്ച പ്രകടനം നടത്തിയ അര്‍ഷാവിന്‍റെ തോളേറിയാണ് സെനിറ്റ് കഴിഞ്ഞ യുവേഫ കപ്പും നേടിയത്.
കൂടുതല്‍
ചരിത്രമെഴുതാന്‍ റഷ്യയും സ്പെയിനും
യൂറോ: ജര്‍മ്മനി ഫൈനലില്‍
ഡൊണഡോണിക്ക് പണി പോകും
ജര്‍മ്മനിയെ തളയ്‌ക്കാന്‍ തുര്‍ക്കി
ടോട്ടിയും നെസ്റ്റയും മടങ്ങിവരുന്നു
അര്‍ഷാവിന്‍ സ്പെയിനിലേക്ക്?