പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > ഫുട്ബാള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ചരിത്രമെഴുതാന്‍ റഷ്യയും സ്പെയിനും  Search similar articles
PTIPTI
യൂറോപ്യന്‍ ഫുട്ബോളില്‍ രാജപാരമ്പര്യം പറയാന്‍ ഉണ്ടെങ്കിലും അതിനെ സാധൂകരിക്കാന്‍ ഒരു മേജര്‍ കിരീടം ആയിരുന്നു റഷ്യയുടേയും സ്പെയിന്‍റേയും പോരായ്‌മ. ലോകത്തിലെ പ്രമുഖ ഫുട്ബോള്‍ ലീഗുകളില്‍ ഒന്ന് നടത്തുന്ന സ്പെയിന്‍ പക്ഷേ ചരിത്രം തിരുത്താനുള്ള ഉദ്ദേശവുമായിട്ടാണ് ഓസ്ട്രിയ - സ്വിറ്റ്‌സര്‍ലന്‍ഡില്‍ എത്തിയത്.

സമാന അനുഭവം തന്നെയായിരുന്നു റഷ്യയ്‌ക്കും. സോവ്യറ്റ്യൂണിയന്‍ പിളര്‍ന്ന ശേഷം ചരിത്രമെഴുതാന്‍ ഒരു അവസരം കാത്തിരിക്കുക ആയിരുന്നു റഷ്യ. രണ്ട് മത്സരങ്ങള്‍ക്കപ്പുറത്ത് യൂറോപ്യന്‍ ഫുട്ബോള്‍ ചരിത്രമാണ് റഷ്യയെ കാത്തിരിക്കുന്നത്. ഇരു ടീമുകളും കപ്പ് തേടി രണ്ടാമത്തെ സെമിയില്‍ ഏറ്റുമുട്ടുമ്പോള്‍ തീ പാറുമെന്നാണ് പ്രതീക്ഷ.

നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യ സെമി കളിക്കാനെത്തുന്ന റഷ്യന്‍ ടീമിനെ അലട്ടുന്ന പ്രധാന പ്രശ്‌നം പരുക്കാണ്. ദിനിയര്‍ ബില്യാഡിനോവ്, ഇവാ‍ന്‍ സിയാങ്കോ, അലക്‍സാണ്ടര്‍ അന്യൂക്കോവ് എന്നിവര്‍ക്ക് പരുക്കാണെങ്കിലും കളിച്ചേക്കാന്‍ സാധ്യതയുണ്ട്. ഇരുവരും കഴിഞ്ഞ ദിവസം ചെറുതായി പരിശീലനത്തില്‍ ഏര്‍പ്പെടുക ഉണ്ടായി.

പ്രതിരോധക്കാരന്‍ ഡെനിസ് കൊളോഡിന്‍, മദ്ധ്യനിരക്കാരന്‍ ദിമിത്രി തോര്‍ബിന്‍സ്കി, എന്നിവരുടെ സേവനം സെമിയില്‍ റഷ്യയ്ക്ക് നഷ്ടമാകും. സസ്പെന്‍ഷനാണ്. റഷ്യയ്‌ക്കെതിരെ സെമിയില്‍ മുഴുവന്‍ കരുത്തും പുറത്തെടുക്കാനാണ് സ്പെയിന്‍ ഇരിക്കുന്നത്. സ്പാനിഷ് ടീമില്‍ ആഴ്‌സണല്‍ താരം സെസ്ക് ഫാബ്രിഗാസിനും സാവിക്കുമാണ് പ്ലേമേക്കര്‍മാരുടെ ജോലി.

ഇറ്റലിക്കെതിരെ നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഫാബ്രിഗാസ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഗ്രൂപ്പ് മത്സരത്തില്‍ റഷ്യയെ 4-1 നായിരുന്നു സ്പെയിന്‍ പരാജയപ്പെടുത്തിയത്. എന്നാല്‍ ആന്ദ്രേ അര്‍ഷാവിന്‍ തിരിച്ച് വന്ന ശേഷം റഷ്യയ്‌ക്ക് കരുത്ത് വീണ്ടു കിട്ടിയിരിക്കുക ആണ്. മുമ്പ് ഒമ്പതു തവണ ഇരു ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ അഞ്ചു തവണയും വിജയം കൂട്ടു നിന്നത് സ്പെയിനൊപ്പം ആയിരുന്നു. റഷ്യ ഒരു തവണ മാത്രമാണ് വിജയം നേടിയത്.

റഷ്യന്‍ മുന്നേറ്റക്കാരന്‍ പാവ്‌ലോചെങ്കോയ്‌ക്ക് ഇത് നാഴികക്കല്ലാണ്. മൂന്ന് ഗോളുകള്‍ കൂടി കണ്ടെത്താനായാല്‍ യൂറോയില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ഇവാനോവ്, പോണെഡെനിക് എന്നീ റഷ്യന്‍ ഇതിഹാസങ്ങള്‍ക്ക് ഒപ്പമാകും പാവ്‌ലോചെങ്കോ. സെമിയിലും ഫൈനലിലും ഒത്താന്‍ ഗോളടിക്കണമെന്നാണ് പാവ്‌ലോചെങ്കോയുടെ ഉദ്ദേശം.
PTIPTI


ഇഗോര്‍ അകിന്‍ഫീവ്, വ്യാഷസ്ലാവ് മലാഫീവ്, അലെക്‍സാണ്ടര്‍ അന്യൂകോവ്, വ്ലാഡിമര്‍ ബിസ്‌‌ട്രോവ്, ഇഗോര്‍ സെംഷോവ്, ദിമിത്രി സച്ചേവ് എന്നിവര്‍ യൂറോ 2004 ലും സ്പെയിനെതിരെ കളിക്കാനുണ്ടായിരുന്നു. എന്നാല്‍ പകരക്കാരന്‍റെ വേഷത്തില്‍ കളത്തിലെത്തിയ സച്ചേവ് മാത്രമാണ് മത്സരത്തില്‍ കളിച്ചത്.
കൂടുതല്‍
യൂറോ: ജര്‍മ്മനി ഫൈനലില്‍
ഡൊണഡോണിക്ക് പണി പോകും
ജര്‍മ്മനിയെ തളയ്‌ക്കാന്‍ തുര്‍ക്കി
ടോട്ടിയും നെസ്റ്റയും മടങ്ങിവരുന്നു
അര്‍ഷാവിന്‍ സ്പെയിനിലേക്ക്?
യൂറോ: തുര്‍ക്കി കേഴുന്നു