ജര്‍മ്മനിയിലെ ആവേശകരമായ ഒരു സീസണ് ശേഷം ഒഴിവ് കാലം ആഘോഷിക്കാന്‍ ജര്‍മ്മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്ക് ഇന്ത്യയില്‍ എത്തി. ഏഷ്യന്‍ പര്യടനത്തിന്‍റെ ഭാഗമായിട്ട് ഇന്ത്യന്‍ ക്ലബ്ബ് മോഹന്‍ ബഗാനുമായുള്ള പ്രദര്‍ശന മത്സരത്തിനായിട്ടാണ് യൂറോപ്പിലെ വമ്പന്‍മാര്‍ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്.
ചാമ്പ്യന്‍സ് ലീഗ് കിരീടം ഉള്‍പ്പടെയുള്ള ട്രോഫികള്‍ ഷോക്കേസിലുള്ള ചാമ്പ്യന്‍ ക്ലബ്ബ് ഇന്ത്യയിലെ ചാമ്പ്യന്‍ ക്ലബ്ബുകളില്‍ പെടുന്ന ബഗാനെ സാല്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച നേരിടും. ഇതിഹാസ ഗോളി ഒളിവന്‍ കാന്‍റെ അവസാന മത്സരങ്ങള്‍ കൂടിയായിരിക്കും ഇന്ത്യയിലേത്. യൂറോ പ്രമാണിച്ച് ചില പ്രമുഖ താരങ്ങള്‍ ടീമിനൊപ്പം ഇല്ല.
ഇന്‍ഡൊനീഷ്യയില്‍നിന്ന് പ്രത്യേക വിമാനത്തില്‍ എത്തിയ ബയേണിനെ സ്വീകരിക്കാന്‍ ആയിരക്കണക്കിനു ഫുട്ബോള്‍ പ്രേമികള്‍ എത്തിയിരുന്നു. പഴയ കാല താരങ്ങളായ ശൈലന്‍ മന്ന, ചുനി ഗോസ്വാമി, സയ്യിദ് നയിമുദ്ദീന്‍, പി കെ ബാനര്‍ജി എന്നിവരും ടീമിനെ സ്വീകരിക്കാനെത്തി. പ്രാദേശിക ടീമുകളുടെ ടൂര്‍ണമെന്‍റ് ഒളിവര്‍ കാന്‍ ഉദ്ഘാടനം ചെയ്യുകയുണ്ടായി.
|