പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > ഫുട്ബാള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ജര്‍മ്മന്‍‌‌കപ്പ് ബയേണിന്
PROPRO
അയല്‍ക്കാരായ ബോറൂസിയ ഡോര്‍ട്ട്‌‌മുണ്ടിനെ അധിക സമയത്ത് കീഴടക്കി ജര്‍മ്മന്‍ ബുണ്ടാസ്‌ലീഗിലെ ഒന്നാം സ്ഥാനക്കാരായ ബയേണ്‍ മ്യൂണിക് ജര്‍മ്മന്‍ കപ്പ് ഫുട്ബോള്‍ കിരീടം സ്വന്തമാക്കി. ബയേണിന്‍റെ ഇറ്റാലിയന്‍ സൂപ്പര്‍ താരം ലൂക്കാ ടോണിയുടെ ഇരട്ട ഗോളുകളായിരുന്നു കളിയില്‍ നിര്‍ണ്ണായാകമായത്.

ആദ്യ പകുതിയില്‍ ജര്‍മ്മനിക്ക് ലീഡ് നല്‍കിയ ടോണി അധിക സമയത്തും ബുണ്ടാസ് ലീഗ് മുന്‍ ചാമ്പ്യന്‍‌മാര്‍ക്കായി ഗോള്‍ കണ്ടെത്തി. ഈ സീസണോടെ ക്ലബ്ബിന്‍റേ കുപ്പായം അഴിക്കുന്ന ഇതിഹാസ ഗോളി ഒലിവര്‍കാനും കോച്ച് ഓട്ട്മര്‍ ഹിറ്റ്‌സ്‌ഫെല്‍ഡിനും മികച്ച വിടവാങ്ങലിനുള്ള അവസരമാണ് ടോണിയുടെ പ്രകടനത്തിലൂടെ സാധ്യമായത്.

ഈ സീസണില്‍ മൂന്ന് കിരീടങ്ങളാണ് ജര്‍മ്മന്‍ ക്ലബ്ബ് ലക്‍ഷ്യം വയ്‌ക്കുന്നത്. യുവേഫ കപ്പില്‍ ചാമ്പ്യന്‍ പ്രതീക്ഷയായ ബയേണ്‍ സെന്‍റ് പീറ്റേഴ്‌സ് ബര്‍ഗ്ഗുമായി രണ്ടാം പാദ സെമിക്കായി ഒരുങ്ങുകയാണ്. ബുണ്ടാസ് ലീഗില്‍ ഇപ്പോല്‍ തന്നെ പരാജയം അറിയാത്ത അവര്‍ ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള ബ്രെമനെക്കാള്‍ പത്ത് പോയിന്‍റ് ലീഡ്.

ഫ്രഞ്ച് മദ്ധ്യനിര താരം ഫ്രാങ്ക് റിബറിയാണ് ശനിയാഴ്ച ടോണിയുടെ ഗോളുകള്‍ക്ക് വിത്തുപാകിയത്. റിബറിയുടെ പാസ്സില്‍ നിന്നായിരുന്നു ടോണിയുടെ രണ്ടു ഗോളുകളും. നിശ്ചിത സമയത്ത് ബയറണ്‍ വിജയമുറപ്പിച്ചെന്ന് തോന്നിച്ചെങ്കിലും ഇഞ്ചുറി ടൈമില്‍ മ്ലാഡന്‍ പെട്രിച്ച് ഡോട്മുണ്ടിന് സമനില സമ്മാനിച്ചു.
കൂടുതല്‍
പ്രീമിയര്‍ ലീഗ്: ആഴ്സനല്‍ ജയിച്ചു
നയനാര്‍ കപ്പ്: കേരളം പുറത്ത്
സാവോപോളോ സ്പോര്‍ട്ടിംഗ് പിടിച്ചു
ചെല്‍‌സിക്ക് ജയം
ടോണിക്ക് ഇരട്ടഗോള്‍ ബയേണിനു ലീഡ്
വലന്‍സിയയ്‌ക്ക് കിംഗ്സ് കപ്പ്