പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > ഫുട്ബാള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
റയല്‍ കിരീടത്തിലേക്ക്
PROPRO
ചാമ്പ്യന്‍‌മാരായ റയല്‍ മാഡ്രിഡ് ഞായറാഴ്ച നടന്ന മത്സരത്തില്‍ റേസിംഗ് സാന്‍ഡന്‍ററെ പരാജയപ്പെടുത്തി സ്പാനിഷ് ലാലിഗയില്‍ കിരീടത്തിലേക്ക് ഒന്നു കൂടി അടുത്തു. ഞായറാഴ്ച ഇരു പകുതികളിലുമായി നേടിയ രണ്ട് ഗോളുകളായിരുന്നു റയലിനെ സ്പാനിഷ് ലീഗ് കിരീടത്തിലേക്ക് അടുപ്പിച്ചിരിക്കുന്നത്.

നായകന്‍ റൌള്‍ ഗോണ്‍ സാലസ് ഒന്നാം പകുതിയിലും ഗോണ്‍സാലോ ഹിഗ്വന്‍ രണ്ടാം പകുതിയിലും കണ്ടെത്തിയ ഗോളുകളായിരുന്നു വെള്ള കുപ്പായക്കാരെ വിജയത്തിലേക്ക് നയിച്ചത്. ആദ്യ പകുതിയിലെ പതിമൂന്നാം മിനിറ്റില്‍ ബ്രസീലിയന്‍ മദ്ധ്യനിരക്കാരന്‍ റോബീഞ്ഞോയുടെ അളന്നു കുറിച്ചുള്ള പാസ് റൌള്‍ വലയില്‍ എത്തിക്കുക ആയിരുന്നു.

റാമോസ്, കന്നവാരോ, പെപ്പെ, ഹെയ്‌ന്‍സ് സഖ്യങ്ങള്‍ പ്രതിരോധത്തില്‍ ഒരു പിഴവ് പോലും അനുവദിച്ചുമില്ല. രണ്ടാം പകുതിയില്‍ ഒട്ടേറെ അവസരം നഷ്ടമാക്കിയ റയല്‍ മാഡ്രിഡ് അധിക സമയത്ത് രണ്ടാം ഗോളും കണ്ടെത്തി. ഈ ജയത്തൊടെ മൂന്ന് പോയിന്‍റ് കണ്ടെത്തിയ റയല്‍ ലീഗില്‍ കിരീടം നേടാനുള്ള സാധ്യത ഇതോടെ വര്‍ദ്ധിപ്പിച്ചു.

രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സിലോണയുമായി അകലം എട്ട് പോയിന്‍റാക്കി ഉയര്‍ത്തുവാന്‍ റയലിനു കഴിഞ്ഞു. അതേ സമയം ലീഗില്‍ റയലിനു ഭീഷണി ഉയര്‍ത്തുന്ന ബാഴ്സ എസ്പാനിയോളുമായുള്ള കഴിഞ്ഞ മത്സരത്തില്‍ സമനില പാലിച്ചു. ഒരു ഗോള്‍ പോലുമടിക്കാതെയാണ് ബാഴ്‌സിലോണ കളി പൂര്‍ത്തിയാക്കിയത്. അടുത്ത മത്സരം ജയിക്കാനായാല്‍ മൂന്നാം സ്ഥാനത്തുള്ള വില്ലാ റയല്‍ ബാഴ്‌സിലോണയെ മറി കടന്ന് രണ്ടാം സ്ഥാനത്ത് എത്തും.
കൂടുതല്‍
പ്രീമിയര്‍ ലീഗ്: ആഴ്സനല്‍ ജയിച്ചു
നയനാര്‍ കപ്പ്: കേരളം പുറത്ത്
സാവോപോളോ സ്പോര്‍ട്ടിംഗ് പിടിച്ചു
ചെല്‍‌സിക്ക് ജയം
ടോണിക്ക് ഇരട്ടഗോള്‍ ബയേണിനു ലീഡ്
വലന്‍സിയയ്‌ക്ക് കിംഗ്സ് കപ്പ്