പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > ഫുട്ബാള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ടോണിക്ക് ഇരട്ടഗോള്‍ ബയേണിനു ലീഡ്
PROPRO
ഇറ്റാലിയന്‍ ദേശീയ താരം ലൂക്കാ ടോണി ഗോളടി തുടരുമ്പോള്‍ ജര്‍മ്മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക് ജര്‍മ്മന്‍ ബുണ്ടാസ് ലീഗില്‍ കുതിക്കുന്നു. എതിരാളികളെയെല്ലാം ബഹുദൂരം പിന്നിലാക്കി കുതിക്കുന്ന ബയേണ്‍ രണ്ടാം സ്ഥാനക്കാരുമായുള്ള വ്യത്യാസം 10 പോയിന്‍റാക്കി ഉയര്‍ത്തി.

ബുധനാഴ്ച നടന്ന മത്സരത്തില്‍ ബയേണ്‍ 3-1 നു വീഴ്ത്തിയത് ബെയര്‍ ലെവര്‍കൂസനെയായിരുന്നു. ഇരുപത്തൊമ്പതാം മിനിറ്റില്‍ ബെഞ്ചമിന്‍ കോളറുടെ ഗോളില്‍ പിന്നിലായ ശേഷമാണ് മുന്‍ ചാമ്പ്യന്‍‌മാര്‍ രാജകീയമായി മടങ്ങിവന്നത്. കൃത്യം ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ദാനിയേല്‍ വാന്‍ ബയ്‌‌ട്ടണ്‍ ടീമിനെ ഒപ്പമെത്തിച്ചു. അതിനു ശേഷമായിരുന്നു ടോണിയുടെ മികച്ച പ്രകടനം വന്നത്. 74, 85 മിനിറ്റുകളിലായിരുന്നു ഇറ്റാലിയന്‍ താരത്തിന്‍റെ ഗോളുകള്‍.

ഇതോടെ ലീഗില്‍ ടോണിയുടെ ഗോളുകള്‍ 20 ആയി. രണ്ടാം സ്ഥാനക്കാരായ വെര്‍ഡര്‍ ബ്രെമനുമായി ഇതോടെ ബയേണിന്‍റെ പോയിന്‍റ് വ്യത്യാസം പത്തായി ഉയര്‍ന്നു. 51,500 കാണികള്‍ക്ക് മുന്നിലായിരുന്നു ബയേണ്‍ മികച്ച വിജയം കുറിച്ചത്. അഞ്ച് മത്സരങ്ങള്‍ നില്‍ക്കേ ഇരുപത്തൊന്നാം കിരീടത്തിലേക്കാണ് ബയേണ്‍ കുതിക്കുന്നത്.
കൂടുതല്‍
വലന്‍സിയയ്‌ക്ക് കിംഗ്സ് കപ്പ്
ഡെമ്പോ ജയിച്ചു, ബംഗാള്‍ തോറ്റു
കേരള ഇലവണ് തകര്‍പ്പന്‍ ജയം
സ്പോര്‍ട്ടിംഗ് ഗോവയ്‌ക്ക് ജയം
ചെല്‍‌സിയെ വിഗാന്‍ തളച്ചു
നായനാര്‍ കപ്പ്‌: സാവോപോളോയ്ക്ക്‌ ജയം